-->
മോട്ടറോള എഡ്ജ് 60 ഫ്യൂഷന്‍ (motorola edge 60 fusion) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 12GB വരെ റാമുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 7400 SoC ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ എന്നതുള്‍പ്പെടെ ഒട്ടനവധി മികച്ച ഫീച്ചറുകള്‍ തന്നെ ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 25000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റില്‍ എത്തിയിരിക്കുന്ന ഈ ഫോണ്‍ ലോഞ്ച് ഓഫറില്‍ 20000 രൂപയോടടുത്ത വിലയില്‍ സ്വന്തമാക്കാനാകും.
മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ 8GB + 256GB മോഡലിന് 22,999 രൂപയും 12GB + 256GB മോഡലിന് 24,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്‌സിസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. കൂടാതെ 2000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭ്യമാണ്. ജിയോയില്‍ നിന്ന് 2000 രൂപ വരെയുള്ള ജിയോ ക്യാഷ്ബാക്ക് + 8000 രൂപ വരെയുള്ള അധിക ഓഫറുകള്‍ എന്നിവയും ലഭ്യമാണ്. ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോള ഔദ്യോഗിക വെബ്‌സൈറ്റ്, റിലയന്‍സ് ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഏപ്രില്‍ 9, ഉച്ചയ്ക്ക് 12 മണി മുതല്‍ മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ ഓപ്പണ്‍ സെയില്‍ ആരംഭിക്കും. 6.7 ഇഞ്ച് (2712 x 1220 പിക്‌സലുകള്‍) FHD+ 10-ബിറ്റ് OLED എന്‍ഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിള്‍ റേറ്റ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍, HBM-ല്‍ 1400 നിറ്റ്‌സ് വരെ, 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.
2.6GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 4nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. ഗ്രാഫിക്‌സിനായി മാലി-G615 MC2 GPU നല്‍കിയിരിക്കുന്നു. 8GB / 12GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 3 OS അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. മോട്ടറോള എഡ്ജ് 60 ഫ്യൂഷനിലെ ക്യാമറ സജ്ജീകരണത്തില്‍, സോണി LYT-700C സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍, OIS), മാക്രോ ഓപ്ഷനോടുകൂടിയ 13MP അള്‍ട്രാവൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍) എന്നിവ ഉള്‍പ്പെടുന്നു.
സെല്‍ഫിക്കും വീഡിയോകോളുകള്‍ക്കുമായി ക്വാഡ് പിക്സല്‍ സാങ്കേതികവിദ്യയുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍) ഇതിലുണ്ട്. ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നീ ഫീച്ചറുകളും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 68W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5500mAh ബാറ്ററിയാണ് ഈ മോട്ടറോള ഫോണിലുള്ളത്. 161.2 x 73.08 x 8.25mm വലിപ്പവും 180.1 ഗ്രാം ഭാരവും എഡ്ജ് 60 ഫ്യൂഷന് ഉണ്ട്. പാന്റോണ്‍ സ്ലിപ്‌സ്ട്രീം, പാന്റോണ്‍ സെഫിര്‍, പാന്റോണ്‍ ആമസോണൈറ്റ് നിറങ്ങളില്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നു.