-->
വണ്‍പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് വണ്‍പ്ലസ് 12 (OnePlus 12). മികച്ച പെര്‍ഫോമന്‍സ് ഉറപ്പിക്കാവുന്ന സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍-3 പ്രോസസര്‍ കരുത്തുമായി എത്തിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയില്‍ വണ്‍പ്ലസ് 12ന് ഏറെ ജനപ്രീതി നേടാനായി. അങ്ങനെയുള്ള വണ്‍പ്ലസ് 12 ഇപ്പോള്‍ 19,000 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ ആമസോണ്‍ അവസരം ഒരുക്കിയിരിക്കുന്നു. വണ്‍പ്ലസിന്റെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 12 ഇപ്പോള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടിനൊപ്പമാണ് എത്തുന്നത്.
ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് വണ്‍പ്ലസ് 12 ന്റെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപയും 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപയുമായിരുന്നു വില. എന്നാല്‍ പുതിയ വണ്‍പ്ലസ് 13 എത്തിയതോടെ മുന്‍ മോഡലിന്റെ വില കുറഞ്ഞു. ഇപ്പോള്‍ വണ്‍പ്ലസ് 12 പ്രത്യേക ഡിസ്‌കൗണ്ടും വിലക്കുറവും സഹിതം 51,999 രൂപ വിലയില്‍ ആണ് ആമസോണിലും വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം, എച്ച്ഡിഎഫ്സി, എസ്ബിഐ കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ക്ക് 6000 രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ഇതിന്റെ വില 45,998 രൂപയായി കുറയും. അതുപോലെ, 69,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഉയര്‍ന്ന വേരിയന്റിന്് (16GB RAM + 512GB സ്റ്റോറേജ്) ഇപ്പോള്‍ 56,998 രൂപയ്ക്ക് ലഭ്യമാണ്.
ഐസിഐസി ബാങ്ക് ഓഫര്‍ പ്രകാരം അന്തിമ വില 50,998 രൂപയായി കുറയും. വണ്‍പ്ലസ് ആരാധകര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. പരിമിതമായ കാലത്തേക്ക് മാത്രമായിരിക്കും 6000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക. എല്‍ടിപിഒ സാങ്കേതികവിദ്യയിലുള്ള 6.82 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയില്‍ 120Hzസില്‍ വരുന്ന പ്രോഎക്സ്ഡിആര്‍ സ്‌ക്രീനാണ് വണ്‍പ്ലസ് 12നുള്ളത്. 3168 x 1440 പിക്സലാണ് ഡിസ്പ്ലെ. ഗോറില്ല ഗ്ലാസ് 2 സുരക്ഷയുണ്ട്.
സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 3 ചിപ്സെറ്റിലുള്ള വണ്‍പ്ലസ് 12 ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 100 വാട്‌സ് സൂപ്പര്‍വോക് ഫാസ്റ്റ് ചാര്‍ജിംഗോടെ 5,400 എംഎഎച്ചിന്റെതാണ് ബാറ്ററി. 50 എംപി വൈഡ്-ആംഗിള്‍ സോണി എല്‍വൈറ്റി-808 സെന്‍സറും, 64 എംപി സോണി ഐഎംഎക്‌സ്-581 പെരിസ്‌കോപ് സെന്‍സറും 48 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ സോണി ഐഎംഎക്‌സ്-581 സെന്‍സറുമാണ് റീയര്‍ ക്യാമറ യൂണിറ്റില്‍ വരുന്നത്. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ.