-->
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കത്തനാരിന്റെ വര്‍ക്കുകള്‍ നടക്കുകയാണ്. മകന്‍ അദ്വൈതിന് പുത്തന്‍ ഒരു അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് വാങ്ങി നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ഹിമാലയന്‍ 450 ആണ് അദ്വൈത് സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റ ബേസ് മോഡലിന്റെ വില 2.69 ലക്ഷം രൂപയാണ്. അതേസമയം ഹിമാലയന്‍ സ്ലേറ്റിന് 2.74 ലക്ഷം രൂപ വില വരും. മറുവശത്ത് സമ്മിറ്റിന് വില 2.79 ലക്ഷം രൂപയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഹാന്‍ലെ ബ്ലാക്കിന് 2.84 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
കാസാ ബ്രൗണ്‍, സ്ലേറ്റ് ഹിമാലയന്‍ സോള്‍ട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ, ഹാന്‍ലെ ബ്ലാക്ക്, കാമത്ത് വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ലഭ്യമാണ്. കമ്പനിയുടെ ഏറ്റവും പുതിയ 450 സിസി ഷെര്‍പ്പ എഞ്ചിനുമായിട്ടാണ് ഹിമാലയന്‍ 450 എത്തുന്നത്. ഈ എഞ്ചിനുമായി വരുന്ന ആദ്യ എന്‍ഫീല്‍ഡ് മോഡലാണ് ഹിമാലയന്‍. ഈ എഞ്ചിന്‍ 8,000 rpmല്‍ 40 bhp പവറും 5,500 rpm-ല്‍ 40 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയ്ക്കായി റോയല്‍ എന്‍ഫീല്‍ഡ് എല്‍ഇഡി ലൈറ്റിംഗാണ് ഒരുക്കിയിരിക്കുന്നത്. കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്നത്തെ മിക്ക മോട്ടോര്‍സൈക്കിളുകളില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഡിസ്പ്ലേയാണ് പുതിയ ഹിമാലയന് ലഭിക്കുന്നത്. സ്പീഡ്, ഡിസ്റ്റന്‍സ്, ഫ്യുവല്‍ ഗേജ് എന്നിവ കാണിക്കുന്ന പാനലിന് മുകളില്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനായി നാവിഗേഷനും മറ്റും ഡിസ്പ്ലേയില്‍ ഇന്‍-ബില്‍റ്റായി വരുന്നുണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ കോളുകളും ടെക്സ്റ്റ് അലേര്‍ട്ടുകളും ആക്സസ് ചെയ്യാന്‍ ഇതുവഴി റൈഡര്‍ക്ക് സാധിക്കും. സ്വിച്ചബിള്‍ എബിഎസും റൈഡ്-ബൈ-വയര്‍ ത്രോട്ടിലുമാണ് മറ്റ് രണ്ട് ഹൈലൈറ്റുകള്‍. 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വയര്‍-സ്‌പോക്ക് വീലുകള്‍ ട്യൂബ്ലെസ് ടയറുകള്‍ എന്നിവയാണ് ഹിമാലയന്‍ 450-യില്‍ വരുന്നത്. മുന്‍വശത്ത് ഷോവയില്‍ നിന്നുള്ള അപ്സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവല്‍ ചാനല്‍ എബിഎസോടെ രണ്ടറ്റത്തും ഡിസ്‌ക്കാണ് ലഭിക്കുക.