Thursday, March 12, 2026 Last Updated 19 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 01.03 PM

ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വന്‍ ഓഫര്‍ ; ഓണ്‍ലൈനായി വാങ്ങിയാല്‍ 40,000 രൂപ വരെ ആനുകൂല്യങ്ങള്‍

electric-scooters-

ഉപയോക്താക്കള്‍ക്കായി ഹീറോ മോട്ടോകോര്‍പ് പുതിയൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. ആമസോണില്‍ നിന്നോ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നോ V2 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. ബാങ്ക് ഡിസ്‌കൗണ്ടുകള്‍, ഇഎംഐകള്‍, ക്യാഷ്ബാക്ക്, ജിഎസ്ടി ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള ഓഫറുകളാണ് ഷോപ്പിംഗ് വെബ്സൈറ്റുകള്‍ ഇവിക്കായി വാഗ്ദാനം ചെയ്യുന്നത്.

ഹീറോയുടെ നിരയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനാണ് വിഡ V2 ലൈറ്റ്. 2.2 kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് ഫുള്‍ ചാര്‍ജില്‍ 94 കിലോമീറ്റര്‍ (IDC) റേഞ്ച് നല്‍കാനാവുമെന്നാണ് കമ്പനി പറയുന്നത്. വിഡ V2 ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയില്‍ ലൈറ്റ്, പ്ലസ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് അണിനിരക്കുന്നത്. ഹീറോ വിഡ V2 ശ്രേണിക്ക് 96,000 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. വേരിയന്റ് തിരിച്ചുള്ള വില നിര്‍ണയത്തിലേക്ക് വന്നാല്‍ വിഡ V2 ലൈറ്റിന് 96,000 രൂപ, V2 പ്ലസിന് 1.15 ലക്ഷം രൂപ, V2 പ്രോയ്ക്ക് 1.35 ലക്ഷം രൂപ എന്നിങ്ങനെയാണ് വില വരുന്നത്.

ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് വിഡ V2 ലൈറ്റ്. ഇതിന് പരമാവധി വേഗം മണിക്കൂറില്‍ 69 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. കൂടാതെ റൈഡ്, ഇക്കോ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഇവിയില്‍ കൊടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വില കുറവാണെങ്കിലും മോഡേണാക്കാനായി 7 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ലൈറ്റില്‍ കൊടുത്തിട്ടുണ്ട്.

V2 പ്ലസില്‍ 3.44 kWh ബാറ്ററി പായ്ക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇത് സിംഗിള്‍ ചാര്‍ജില്‍ 143 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യും. അതേസമയം V2 പ്രോയില്‍ വലിപ്പമേറിയ 3.94 kWh ബാറ്ററിയാണ് ഹീറോ മോട്ടോകോര്‍പ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ പരമാവധി 165 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. V2 സീരീസിലെ രണ്ട് മോഡലുകളിലും റിമൂവബിള്‍ ബാറ്ററി പായ്ക്കുകള്‍ ഉണ്ട്. ഇത് ഏകദേശം 6 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. സ്വിംഗാര്‍മില്‍ ഘടിപ്പിച്ചിരിക്കുന്ന പിഎംഎസ് മോട്ടോറാണ് വിഡ V2 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 8 bhp കരുത്തില്‍ പരമാവധി 26 Nm torque വരെ ഇവയ്ക്ക് നല്‍കാനാവും. വി2 പ്ലസ്, പ്രോ മോഡലുകളില്‍ ഇക്കോ, റൈഡ്, സ്പോര്‍ട്, കസ്റ്റം എന്നീ നാല് റൈഡിംഗ് മോഡുകള്‍ ഉണ്ട്.

Ads by Google
Ads by Google
TRENDING NOW