-->
ജനപ്രിയനായകന്‍ എന്ന പദവി അന്നുമുതല്‍ ഇന്നു വരെ സ്വന്തമാക്കി വച്ചിരിക്കുന്ന ഒരേയൊരു താരമേ ഉള്ളൂ മലയാളത്തില്‍, മറ്റാരുമല്ല ദിലീപാണത്. വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളും വിവാദങ്ങളുമൊക്കെ ഉണ്ടായപ്പോഴും ദിലീപിനോടുള്ള ആരാധകരുടെ സ്നേഹത്തിന് ഒട്ടും കുറവു വന്നിട്ടില്ല. ദിലീപിന്റെ പുത്തന്‍ സിനിമകള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
താരത്തിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമയായ പ്രിന്‍സ് ആന്‍റ് ഫാമിലിയിലെ ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം രണ്ടാഴ്ച കൊണ്ട് ഒരു മില്ല്യണ്‍ കാഴ്ച്ചക്കാരെ നേടിയതും വമ്പന്‍ ഹിറ്റായി മാറിയതും പഴയ ദിലീപ് കോമഡി ചിത്രങ്ങളെ പ്രേക്ഷകര്‍ ഇന്നും സ്നേഹിക്കുന്നതു കൊണ്ടാണ്.
ഇപ്പോഴിതാ ദോഹയിലെ സ്റ്റേജ് ഷോയില്‍ തകര്‍ത്താടുന്ന ദിലീപിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയിലെ ‘കര്‍ത്താവേ നീ കല്‍പിച്ചപ്പോള്‍’ എന്ന ഗാനത്തിനാണ് നിഖില വിമല്‍, ഡയാന ഹമീദ് എന്നിവര്‍ക്കൊപ്പം ദിലീപ് സ്റ്റേജില്‍ കിടിലന്‍ പെര്‍ഫോമന്‍സ് നല്‍കിയത്. താരത്തിന്റെ നൃത്തം ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തങ്ങളുടെ പഴയ ദിലീപ് ഊര്‍ജ്ജസ്വലനായി ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് ആരാധകരില്‍ പലരും നല്‍കുന്ന കമന്റുകള്‍.
‘പ്രിന്‍സ് ആന്‍റ് ഫാമിലി’ എന്ന സിനിമയിലെ നല്ല ബീറ്റിലുള്ള പാട്ടില്‍ ഒരു ഫാമിലി എന്‍റര്‍ടെയിന്‍മെന്റ് മൂഡാണുള്ളത്. ദിലീപിന് കൂട്ടായി കോമഡി കൊഴുപ്പിക്കാന്‍ ബിന്ദുപണിക്കരും സിനിമയിലുണ്ട്. കൂടുതല്‍ സുന്ദരനായ, ഫിറ്റായ, കുറെക്കൂടി പ്രായം കുറഞ്ഞ ദിലീപാണ് പാട്ടില്‍ മുഴുവന്‍. നിരവധി കമന്റുകളും പാട്ടിന്റെ വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നുണ്ട്. ‘ആഹാ ഇത് കൊള്ളാല്ലോ ആ പഴയ എനർജി ‘മൈ ബോസ് ലെവല്‍’, ജനപ്രിയ നായകൻ ഒരിക്കല്‍ തിരിച്ചു വരും ’ എന്നതടക്കമാണ് കമന്റുകള്‍. നെഗറ്റീവ് കമന്റുകളുണ്ടെങ്കിലും പാട്ട് ഹിറ്റ് ലിസ്റ്റില്‍ ഒന്നാമതാണ്.
പാട്ട് പാടിയത് അഫ്സലാണ്, ഗായകന്‍ അഫ്സലും ദിലീപും ഏറെക്കാലത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. പുതിയ കാലത്തിന്റെ ഗാനരചയിതാവ് വിനായക് ശശികുമാറിന്റേതാണ് വരികള്‍. നല്ല ഈ പെപ്പിയായ ഈ ഫാസ്റ്റ് നമ്പര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് രണ്ടാഴ്ചയ്‌ക്കുള്ളിലെ പത്ത് ലക്ഷം ഹിറ്റുകള്‍.