Friday, March 13, 2026 Last Updated 23 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 02.53 PM

ബിജെപി നേതാവ് ശ്രീനിവാസന്‍ കൊലപാതകം; പത്ത് പ്രതികള്‍ക്ക് ജാമ്യം

bjp, murder case

പാലക്കാട്ടെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികള്‍ക്ക് ജാമ്യം. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ 10 എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം നല്‍കിയത്.

അഷ്റഫ് മൗലവി, ഷെഫീഖ്, ബി ജാഫര്‍, നാസ്സര്‍, എച്ച് ജംഷീര്‍, അബ്ദുല്‍ ബാസിത്, കെ മുഹമ്മദ് ഷഫീഖ്, കെ അഷ്റഫ്, ബി ജിഷാദ്, സിറാജുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി തള്ളി. തുടര്‍ന്നാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസിലെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഇഎ ഹാരിസ്, പിപി ഹാരിസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി.

Ads by Google
Ads by Google
TRENDING NOW