Sunday, March 15, 2026 Last Updated 54 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 04.39 PM

അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; മകളും സുഹൃത്തുക്കളും അറസ്റ്റിൽ

സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.
murder case

ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ പോലീസി​െ​ന്‍റ പിടിയിൽ. മകളും 4 ആൺസുഹൃത്തുക്കളുമാണ് പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.

അമ്മ മകളും ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകൾ സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു​. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകത്തി​​െ​ന്‍റ ചുരുള്‍ അഴിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW