-->
2024 ഓഗസ്റ്റില്‍ ഓപ്പോ ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഓപ്പോ A3x 5G. ഇത് ഇപ്പോള്‍ ലോഞ്ച് വിലയെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാങ്ങാന്‍ ലഭ്യമായിരിക്കുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ A3x 5G യുടെ 64GB അടിസ്ഥാന വേരിയന്റിന് 12,499 രൂപയും 128GB വേരിയന്റിന് 13,499 രൂപയുമായിരുന്നു വില. ഓപ്പോ വെബ്‌സൈറ്റ് വഴിയും റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴിയും ഈ ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്.
എന്നാല്‍ ഓപ്പോ A3x 5G ഇപ്പോള്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാകുക ഓപ്പോ വെബ്‌സൈറ്റില്‍ തന്നെയാണ്. ലോഞ്ച് വിലയെക്കാള്‍ 1000 രൂപ വിലക്കുറവിലാണ് ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഓപ്പോ A3x 5G അടിസ്ഥാന മോഡലിന് 11499 രൂപയാണ് വില. ഡയറക്ട് ഡിസ്‌കൗണ്ടിന് പുറമേ 625 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ ആകെ 10,874 രൂപ വിലയില്‍ ഇപ്പോള്‍ ഓപ്പോ വെബ്‌സൈറ്റില്‍ നിന്നും A3x 5G വാങ്ങാനാകും. സ്റ്റാറി പര്‍പ്പിള്‍, സ്പാര്‍ക്കിള്‍ ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഓപ്പോ A3x വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. വീഴ്ചകളെയും ജലത്തെയും പ്രതിരോധിക്കാനുള്ള ശേഷിയോടെ മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുമായാണ് ഓപ്പോ എ3x 5ജിയും വന്നിരിക്കുന്നത്. ഡ്യൂറബിലിറ്റിക്കും മള്‍ട്ടിപ്പിള്‍ ലിക്വിഡ് റെസിസ്റ്റന്‍സിനുമായി MIL-STD 810H സര്‍ട്ടിഫിക്കേഷന്‍ ഈ ഫോണിന് ഉണ്ട്.
6nm മീഡിയടെക് ഡിമെന്‍സിറ്റി 6300 ഒക്ടാ കോര്‍ പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേ, 1604 x 720 പിക്‌സല്‍ റെസല്യൂഷന്‍, സെല്‍ഫി സ്‌നാപ്പറിനായി ഒരു പഞ്ച്-ഹോള്‍ കട്ട്ഔട്ട്, 1000nits പീക്ക് ബ്രൈറ്റ്‌നസ്, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. മാലി-G57 MC2 ജിപിയു, 4GB റാം + 64GB ഇന്റേണല്‍ സ്റ്റോറേജ്, 4GB റാം + 128GB ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകള്‍, മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ A3x 5ജിയില്‍ ഉള്ളത്. മെയിന്‍ ക്യാമറ 32MP (8MP പിക്‌സല്‍-ബിന്‍ഡ്) ആണ്. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി ഫ്രണ്ടില്‍ 5 എംപി ക്യാമറയുമുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5G, 4G LTE, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത്, GPS, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. മിലിട്ടറി-ഗ്രേഡ് MIL-STD 810H സര്‍ട്ടിഫിക്കേഷന്‍ ഉളളതിനാല്‍ ഷോക്ക് ആന്‍ഡ് ഡ്രോപ്പ്-റെസിസ്റ്റന്റ് ആണ്, താഴെ വീണാലും അത്രപെട്ടെന്ന് തകരില്ല. 45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,100mAh ബാറ്ററിയാണ് ഓപ്പോ A3x പായ്ക്ക് ചെയ്യുന്നത്.