-->
ബിജെപി സംസ്ഥാന തലപ്പത്തേക്ക് രാജീവ് ചന്ദ്രശേഖര്‍ എത്തിയിരിക്കുകയാണ്. കോടീശ്വരനായ അദ്ദേഹം ഒരു വാഹനപ്രേമി കൂടിയാണ്. ഇന്ത്യയില്‍ ആകെ ഒരെണ്ണം ഉളള ഫെരാരി, അതോടൊപ്പം തന്നെ ലംബോര്‍ഗിനി, ഫെരാരി 355 F1 സ്‌പൈഡര്‍, ബിഎംഡബ്ല്യു എന്നിവയുടെയെല്ലാം റെയര്‍ പീസുകള്‍ അദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്. ഇപ്പോള്‍ അദ്ദേഹം തന്റെ ഡല്‍ഹി യാത്രയ്ക്കായി മഹീന്ദ്രയുടെ കരുത്തനായ ഥാര്‍ റോക്‌സ് വാങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മഹീന്ദ്ര ജനപ്രിയ മോഡലായ ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്സ് പുറത്തിറക്കിയത്. ബുക്കിംഗ് തുടങ്ങി 60 മിനിറ്റിനുള്ളില്‍ 1.7 ലക്ഷം ബുക്കിംഗുകള്‍ നേടി ഥാര്‍ റോക്സ് റെക്കോഡിട്ടിരുന്നു. ദസറ, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 12-നായിരുന്നു എസ്യുവിയുടെ വിതരണം ആരംഭിച്ചത്. ബോക്‌സി ഡിസൈനും പ്രീമിയം സവിശേഷതകളും ഉള്ള ഒരു പരുക്കന്‍ എസ്യുവിയാണ് ഥാര്‍ റോക്സ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ റോക്സ് ലഭ്യമാണ്. എന്നാല്‍ 4×4 ഓപ്ഷന്‍ ഡീസല്‍ വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ. 172 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് എസ്യുവിയില്‍ ലഭ്യമാകുന്നത്.
പെട്രോള്‍ പതിപ്പില്‍ 174 bhp പവറും 380 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 2.0-ലിറ്റര്‍ എംസ്റ്റാലിയണ്‍ സീരീസ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലൈഫ്സ്റ്റൈല്‍ എസ്യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ വാങ്ങാം. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്ന ഫീച്ചറുകള്‍ കാറിലുണ്ട്.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് എന്നിവയും മറ്റും ഉള്‍പ്പെടുന്ന ലെവല്‍ 2 ADAS ആണ് റോക്‌സിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇടുങ്ങിയ ഇടങ്ങളിലൂടെ വാഹനമോടിക്കുമ്പോള്‍ സഹായകരമാകുന്ന 360 ഡിഗ്രി ക്യാമറയും ഇതില്‍ വരുന്നു. ഓഫ്-റോഡിംഗ് നടത്തുമ്പോള്‍ ഉപയോഗപ്രദമാകുന്ന സ്മാര്‍ട്ട് ക്രാള്‍ അസിസ്റ്റ്, ഇന്റലി-ടേണ്‍ വിത്ത് ദി റോക്‌സ് തുടങ്ങിയ ഫീച്ചറുകളും മഹീന്ദ്ര ഥാറിന്റെ പ്രത്യേകതകളാണ്. ഥാര്‍ റോക്സിന്റെ ബേസ് വേരിയന്റിന് 12.99 ലക്ഷം രൂപയാണ് വില. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 22.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയായി നല്‍കണം.