Wednesday, March 11, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 01.06 PM

ഈ ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ശ്രദ്ധ നേടിയ ബ്രാന്‍ഡ് പുത്തന്‍ ഇവിയുമായി വീണ്ടും വിപണിയിലേക്ക്

-vlf-electric-scooter

VLF ടെന്നീസ് 1500W ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഇന്ത്യക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ബ്രാന്‍ഡ് ഇപ്പോഴിതാ പുത്തനൊരു ഇവിയുമായി വീണ്ടും വിപണിയിലേക്ക് എത്തുകയാണെന്ന സൂചന തന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി VLF ഇന്ത്യ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസറും പങ്കുവെച്ചിട്ടുണ്ട്. മോഡല്‍ ഏതായിരിക്കുമെന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2025 ഏപ്രില്‍ രണ്ടിന് പുതിയ ഇവി പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ വെലോസിഫെറോ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന ഒരേയൊരു ഇലക്ട്രിക് സ്‌കൂട്ടറായ VLF ടെന്നീസ് 1500 W ഇവിയുടെ കൂടുതല്‍ താങ്ങാനാവുന്ന പതിപ്പായിരിക്കും വരാനിരിക്കുന്ന മോഡലെന്നാണ് സൂചന. ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പങ്കുവെച്ചിരിക്കുന്ന ടീസര്‍ ചിത്രത്തില്‍ പുതിയ സ്‌കൂട്ടറിന്റെ എല്‍ഇഡി ടെയില്‍ലൈറ്റ് മാത്രമേ കാണിക്കുന്നുള്ളൂ. VLF ടെന്നീസ് 1500 W ഇവിയില്‍ ലഭ്യമായതിന് സമാനമാണിത്. ബ്രാന്‍ഡ് നിരയിലെ ടെന്നീസ് 4000 W പതിപ്പിലും സമാനമായ എല്‍ഇഡി ടെയില്‍ലൈറ്റ് ഉണ്ടെന്നതും രസകരമായ കാര്യമാണ്. ചിത്രത്തില്‍ മിലാനോ എന്ന അക്ഷരവും കാണാം. സ്ലീക്ക് ആയ എന്തോ ഒന്ന്, ബോള്‍ഡ് ആയ എന്തോ ഒന്ന്, ഇറ്റാലിയന്‍ ആയ എന്തോ ഒന്ന് എന്ന അടിക്കുറിപ്പോടെയാണ് വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.

Ads by Google
Ads by Google
TRENDING NOW