Friday, March 20, 2026 Last Updated 9 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 11.55 AM

കുറുവസഘത്തില്‍ ഇനി പിടികൂടാനുള്ളത് രണ്ട് കള്ളന്മാരെക്കൂടി: നിരീക്ഷണം ശക്തമാക്കി പോലീസ്

kuruva, gang, operation, ended

ആലപ്പുഴ: കുറുവ സംഘത്തിലെ പ്രധാനികളായ രണ്ടു കള്ളന്‍മാരെക്കൂടി പോലീസ് ഉന്നം വയ്ക്കുന്നു. അവര്‍ കൂടി കുടുങ്ങിയാല്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തിരുട്ടു സംഘത്തെ പൂര്‍ണമായും മെരുക്കാമെന്നാണ് പ്രതീക്ഷ. രണ്ടുപേരുടെയും നീക്കങ്ങള്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇരുവരും മോഷണത്തിന് ഇറങ്ങിയാല്‍ കെണിയിലാകുന്ന വിധത്തില്‍ വല വിരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.

മണ്ണഞ്ചേരിയില്‍ മോഷണങ്ങള്‍ നടത്തിയ സംഘത്തിലെ പ്രധാനിയായ സന്തോഷ് ശെല്‍വത്തെ കൊച്ചി കുണ്ടന്നൂര്‍ പാലത്തിനടിയില്‍ നിന്നു പിടികൂടിയതോടെ കുറുവ സംഘം സംസ്ഥാനത്തെ 'ഓപ്പറേഷന്‍' മതിയാക്കിയെന്നാണ് പോലീസിന്റെ നിഗമനം. അതിനുശേഷം സമീപ ജില്ലകളിലും തമിഴ്‌നാട് സംഘങ്ങളുടെ മോഷണം കാര്യമായി നടന്നിട്ടില്ല. ഏതാനുംപേര്‍ പിടിയിലായതോടെ പോലീസ് നീക്കം അവസാനിക്കുമെന്ന ധൈര്യത്തില്‍ കുറുവ സംഘം വീണ്ടും ഇറങ്ങാതിരിക്കാന്‍ അന്വേഷണ സംഘം ജാഗ്രതയിലാണ്.

കുറുവ സംഘത്തെ പൂര്‍ണമായും തുരത്തുകയെന്നതാണു ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലെടുത്ത തീരുമാനം. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇന്നലെ അന്വേഷണ സംഘം യോഗം ചേര്‍ന്നു പ്രവര്‍ത്തനം വിലയിരുത്തി. ഡിവൈഎസ്പി എം.ആര്‍.മധുബാബുവിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ ഫലപ്രദമാണെന്നാണു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW