Tuesday, March 17, 2026 Last Updated 32 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 03.51 PM

‘‘നിന്റെ മുഖം വപ്പി വലിഞ്ഞ് കണ്ടാൽ നോക്കാൻ തോന്നാത്ത പോലെയിരിക്കണം എന്നാണ് റഹ്മാനിക്ക പറഞ്ഞത്...’’ ആലപ്പുഴ ജിംഖാനയെക്കുറിച്ച് നസ്ലെന്‍

uploads/news/2025/04/773393/Untitled-7.jpg
Naslen about Alappuzha Gymkhana movie (Image Source: Instagram)

പുതുതലമുറയിലെ യുവനായകന്മാരില്‍ ഏറെ പ്രേക്ഷകപ്രീതി നേടിയ താരമാണ് നസ്ലെന്‍ കെ.ഗഫൂര്‍. മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ഒരുപാട് കഥാപാത്രങ്ങള്‍ നസ്ലെന്‍ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. ഇരുപതുകളുടെ നിറവില്‍ നില്‍ക്കുന്ന താരം സിനിമകളുടെ എണ്ണത്തിലും മധുരപ്പതിനേഴിലാണ്. താരം അഭിനയിച്ച മിക്ക സിനിമകളും മലയാളത്തിന്റെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്. ചില സിനിമകള്‍ നൂറുകോടിയിലേക്കും എത്തി.
ഒരു നാണംകുണുങ്ങിപ്പയ്യനായി മലയാള സിനിമകളിലേക്കെത്തിയ താരം ത​ന്റെ മികച്ച അഭിനയത്തിലൂടെ വെള്ളിത്തിരയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു. നസ്ലെന്‍ അഭിനയിച്ച സിനിമകള്‍ ബോറാകില്ല എന്ന വിശ്വാസത്തോടെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തുന്നു എന്നത് ഈ യുവതാരത്തിന്റെ വിജയമാണ്. പ്രേമലുവിനും ഐ ആം കാതലനും ശേഷം അടുത്ത ഹിറ്റ് ചിത്രത്തിനായി ഒരുങ്ങിയിറങ്ങുകയാണ് നസ്ലെന്‍. ഉടനെ തിയേറ്ററിലെത്തുന്ന ആലപ്പുഴ ജിംഖാന നടന്റെ കരിയറില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
ഇപ്പോഴിതാ സിനിമയിലെ തന്റെ ലുക്കിനെ കുറിച്ച്‌ ഖാലിദ് റഹ്‌മാൻ നല്‍കിയ നിമർദേശമെന്തായിരുന്നു എന്ന് തുറന്നുപറയുകയാണ് നസ്ലെന്‍
‘‘എന്നോട് റഹ്മാനിക്ക പറഞ്ഞത് നിന്റെ മുഖം വപ്പി വലിഞ്ഞ് കണ്ടാല്‍ നോക്കാൻ തോന്നാത്ത പോലെയിരിക്കണം എന്നാണ്. ലുക്ക് ടെസ്റ്റിന് ചെന്നപ്പോള്‍, ഒന്നും പോയിട്ടില്ലല്ലോ, കവിള്‍ ചാടിക്കിടക്കുകയാണല്ലോ എന്ന് പറഞ്ഞിരുന്നു. മുഖത്തെ കുറെയേറെ ഭാരം കുറച്ചിരുന്നെന്നും എന്നാല്‍ കഥാപാത്രത്തിന് അത് പോരായിരുന്നു പിന്നീടും ഏറെ പരിശീലനം നടത്തിയാണ് ചിത്രത്തിലെ ജോജോ എന്ന നായകകഥാപാത്രത്തിനായി ശരീരത്തെ ഒരുക്കിയത്...’’ നസ്ലെന്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നസ്ലെന്‍ എത്തുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബോക്‌സിംഗ് പശ്ചാത്തലത്തില്‍ കോമഡി ഡ്രാമ വിഭാഗത്തിലെത്തുന്നതാണ്. സിനിമയ്ക്കായി നസ്‌ലെനും സിനിമയിലെ മറ്റ് അഭിനേതാക്കളും നടത്തിയ ബോഡ് ട്രാൻസ്‌ഫോർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. കോമഡിയും ആക്ഷനും ഇമോഷനുമെല്ലാം കലർന്ന ട്രെയ്‌ലർ സൂചിപ്പിക്കുന്നത് ആലപ്പുഴ ജിംഖാന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണെന്നാണ്.

പ്ലാൻ ബി മോഷൻ പിക്‌ചേർസിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ആലപ്പുഴ ജിംഖാന നിർമിക്കുന്നത്. ലുക്മാൻ,ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോണ്‍ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഖാലിദ് റഹ്‌മാനാണ് സിനിമയുടെ തിരക്കഥ.

Ads by Google
Tuesday 01 Apr 2025 03.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW