Saturday, March 14, 2026 Last Updated 53 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 02.55 PM

തീരമേഖലയിൽ എംഡിഎംഎ വിൽപ്പന; വിഴിഞ്ഞത്ത് 2 യുവാക്കൾ അറസ്റ്റിൽ

uploads/news/2025/04/773375/arrest.gif
photo; representative image

തിരുവനന്തപുരം: തീരമേഖലയിൽ കോളെജ് വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കുമടക്കം മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന രണ്ടുപേർ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശികളായ ജൂഡ് ഗോഡ്ഫ്രി (32), സൂസടിമ (31) എന്നിവരെയാണ് പുല്ലുവിളയിൽനിന്നും തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ ഡിവൈഎസ്‌പി പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി എത്തിയ സംഘത്തെ പിടികൂടിയത്.

ഇവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടികൂടി. തീരദേശത്ത് വിൽപ്പന നടത്താൻ ഇവർ ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ തുടർനടപടിക്കായി കാഞ്ഞിരംകുളം പോലീസിനു കൈമാറി. തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW