-->
വിശാഖപട്ടണം: പവര്‍ ഹിറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഒറ്റക്ക് പൊരുതിയ അനികേത് വര്‍മയുടെ അര്‍ധസെഞ്ചുറി മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പട്ട സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചാമനായി ക്രീസിലെത്തി 41 പന്തില്‍ 74 റണ്‍സടിച്ച അനികേത് വര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
ഒരറ്റത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഹൈദരാബാദിന് തിരിച്ചടിയായി. മറു വശത്ത്ഹെഡ് തകര്‍ത്തടിച്ചു . പക്ഷേ പവര്‍ പ്ലേയിലെ അഞ്ചാം ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്ക് ആദ്യ പന്തില്‍ തന്നെ തകര്‍ത്തടിച്ച ട്രാവിസ് ഹെഡിനെ(12 പന്തില്‍ 22) വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ് കൈകളിലെത്തിച്ചു. ഇതോടെ 37-4ലേക്ക് ഹൈദരാബാദ് കൂപ്പുകുത്തി. സ്റ്റാര്‍ക്കിന്റെ ഓവറില്‍ സിക്‌സും ഫോറും പറത്തിയ ക്ലാസസന്‍ ഹൈദരാബാദിനെ 50 കടത്തി.
അനികേതാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.അക്‌സര്‍ പട്ടേല്‍ എറിഞ്ഞ വര്‍ പ്ലേയിലെ അവസാന ഓവറില്‍ അനികേത് വര്‍മ നല്‍കിയ ക്യാച്ച് എക്‌സ്ട്രാ കവറില്‍ അഭിഷേക് പോറല്‍ കൈവിട്ടത് ഹൈദരാബാദിന് അനുഗ്രഹമായി. പിന്നീട് തിരിഞ്ഞുനോക്കാതെ തകര്‍ത്തടിച്ചു . അനികേത് സ്പിന്നര്‍മാരെ നിലം തൊടാതെ പറത്തി ഹൈദരാബാദിനെ 150ന് അടുത്തെത്തിച്ചു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അനികേത് 41 പന്തില്‍ 74 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്റെ പന്തില്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ഗിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി.
തകര്‍ത്തടിച്ച് തുടങ്ങി പ്രതീക്ഷ നല്‍കിയ ഹെന്റിച്ച് ക്ലാസന്‍(19 പന്തില്‍ 32) പതിനൊന്നാം ഓവറില്‍ മോഹിത് ശര്‍മയുടെ പന്തില്‍ പുറത്താവുമ്പോള്‍ ഹൈദരാബാദ് 114 റിണ്‍സിലെത്തിയിരുന്നു. ക്ലാസന് പിന്നാലെ അഭിനവ് മനോഹറും(4), നായകന്‍ പാറ്റ് കമിന്‍സും(2) വീണു .അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ആരുമില്ലാതെ പോയ ഹൈദരാബാദിന് 18.4 ഓവറില്‍ 163ന് ഓള്‍ ഔട്ടായി. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 35 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോല്‍ കുല്‍ദീപ് യാദവ് 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.