Friday, March 20, 2026 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 30 Mar 2025 09.46 AM

കേരള സര്‍വ്വകലാശാലയില്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം: സ്‌പെഷ്യല്‍ പരീക്ഷ നടത്തി ഉടന്‍ ഫലപ്രഖ്യാപനം

kerala, university, answer, sheets, missing, case

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അതിവേഗം സ്‌പെഷ്യല്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിന്‍ഡിക്കേറ്റ്. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം, ഒരു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നതില്‍ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ആനുപാതിക മാര്‍ക്ക് നഷ്ടപ്പെട്ട പേപ്പറിനും നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയം നിര്‍ത്തലാക്കേണ്ടിവന്നതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും, അതേ സംവിധാനം തിരികെ കൊണ്ടുവരണമെന്നും സേവ് യൂണിവേഴ്‌സിറ്റി ആവശ്യപ്പട്ടു.

കഴിഞ്ഞ ദിവസമാണ് കേരള സര്‍വ്വകലാശാലയിലെ എംബിഎ മൂന്നാം സെമസ്റ്റര്‍ ഉത്തര പേപ്പര്‍ നഷ്ടമായെന്ന വാര്‍ത്ത പുറത്തുവന്നത്. അധ്യാപകന്റെ കയ്യില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജനുവരി 13-ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ടിട്ടും സര്‍വ്വകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഏപ്രില്‍ ഏഴിനാണ് വീണ്ടും പരീക്ഷ എഴുതേണ്ട കാര്യം ഇ-മെയില്‍ വഴി അറിയിക്കുന്നത്. ഒരുപാട് കുട്ടികള്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. ഉത്തര പേപ്പര്‍ നഷ്ടമായത് പാലക്കാട് നിന്നെന്ന് അധ്യാപകന്‍ സ്ഥിരീകരിച്ചിരുന്നു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് ഉള്‍പ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായതെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. ഗസ്റ്റ് അധ്യാപകനായ ഇയാള്‍ ബൈക്കില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട് 10 കിലോമീറ്റര്‍ ആകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. സര്‍വകലാശാലയെ വിഷയം അറിയിച്ചതാണെന്നും അധ്യപകന്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW