Saturday, March 14, 2026 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 04.59 PM

സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജു വാര്യര്‍; വൈറലായി ചിത്രങ്ങള്‍

manju-warrier
photo-www.instagram.com/manju.warrier/

മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. യൂത്തിനും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയങ്കരി. മഞ്ജുവിന്റെ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനുളള വിശേഷണം. ലുക്കിലും ഗെറ്റപ്പിലും ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു.

ഇപ്പോഴിതാ മഞ്ജുവിന്റെ പുത്തന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. എമ്പുരാന്‍ പ്രെമോഷന്‍ യാത്രകള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്.

എമ്പുരാനില്‍ വളരെ മികച്ച പെര്‍ഫോമന്‍സാണ് മഞ്ജു നടത്തിയിരിക്കുന്നത്. ലൂസിഫറില്‍ ഉളളതിനെക്കാള്‍ കൂടുതല്‍ പ്രാധാന്യവും സ്‌ക്രീന്‍ ടൈമുമെല്ലാം എമ്പുരാനില്‍ മഞ്ജു വാര്യര്‍ക്കുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ ഇപ്പോള്‍ മലയാളത്തിനൊപ്പം തമിഴിലും സജീവമാണ്.

Ads by Google
Friday 28 Mar 2025 04.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW