Friday, March 13, 2026 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 03.22 PM

അറബിക് കാലി​ഗ്രഫിയിൽ രൂപകൽപ്പന; യുഎഇ ദിർഹത്തിന് ഇനി പുതിയ ലോ​ഗോ

ഇം​ഗ്ലീഷ് അക്ഷരമായ`ഡി'യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്.
uae

ഇനി യുഎഇ ദിർഹത്തിന്പുതിയ ചിഹ്നം. യുഎഇ സെൻഡ്രൽ ബാങ്കാണ് ദിർഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇം​ഗ്ലീഷ് അക്ഷരമായ`ഡി'യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്.

അതേസമയം, കറൻസിയുടെ ഡിജിറ്റൽ പതിപ്പിന്റെ ലോ​ഗോയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ദിർഹത്തിൽ രാജ്യത്തിന്റെ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു വ‍ൃത്താകൃതിയിലുള്ള രൂപവും ഉണ്ട്. ദേശീയ കറൻസിയുടെ ആ​ഗോള വ്യാപ്തി വ്യക്തമാക്കും വിധത്തിലാണ് ലോ​ഗോയിലെ ചിഹ്നങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ലോ​ഗോ രൂപകൽപ്പനയിൽ അറബിക് കാലി​ഗ്രഫിയിലെ ഘടകങ്ങളും പ്രകടമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW