Tuesday, March 17, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 04.07 PM

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഗീതാർച്ചനയുമായി യുഎഇ ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി ഗായകസംഘം

ഈ സംഗീത ആദരം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 132 ഗായകന്മാരുടെ സംഘമായ 'ജോയ്ഫുൾ സിംഗേഴ്സ്' ആണ് ഒരുക്കിയത്.
uae, choir

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഗീതാർച്ചനയുമായി യുഎഇ ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി ഗായകസംഘം. ‘ഈഷി ബിലാദി’ എന്നു തുടങ്ങുന്ന യുഎഇ ദേശീയ ഗാനം രാജ്യത്തിന്‍റെ ദേശീയ ഗാനം പാശ്ചാത്യ ശൈലിയിലുള്ള നാല് ഭാഗങ്ങളുള്ള മനോഹരമായ ഹാർമണിയിൽ അവതരിപ്പിച്ചാണ് ഇവർ ശ്രദ്ധേയരായത്.

ഈ സംഗീത ആദരം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 132 ഗായകന്മാരുടെ സംഘമായ 'ജോയ്ഫുൾ സിംഗേഴ്സ്' ആണ് ഒരുക്കിയത്. ഇതിൽ 131 പേരും മലയാളികളാണെന്നതും ശ്രദ്ധേയമാണ്.

പ്രവാസികളെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും അവസരങ്ങൾ നൽകുകയും ചെയ്ത രാജ്യത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇവർ ദേശീയ ഗാനം ആലപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW