Wednesday, March 11, 2026 Last Updated 52 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 01.20 PM

18 മിനിറ്റില്‍ ഫുള്‍ ചാര്‍ജ് ചെയ്യാം ; കിയയുടെ പുത്തന്‍ ഇവിയുടെ വില പ്രഖ്യാപിച്ചു

kia-ev6

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6 (2025 Kia EV6) ഫെയ്സ്ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് പ്രകാരം 2025 കിയ EV6 65.9 ലക്ഷം എക്സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങി. യഥാക്രമം 60.9 ലക്ഷം, 65.7 ലക്ഷം എക്സ്-ഷോറൂം വിലയുള്ള GT ലൈന്‍, GT ലൈന്‍ AWD എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമായിരുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായി 2025 മോഡല്‍ GT ലൈന്‍ AWD രൂപത്തില്‍ മാത്രമേ ലഭ്യമാകൂ.

സ്നോ വൈറ്റ് പേള്‍, അറോറ ബ്ലാക്ക് പേള്‍, വുള്‍ഫ് ഗ്രേ, റണ്‍വേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളില്‍ കിയ EV6 ഫെയ്സ്ലിഫ്റ്റ് ലഭ്യമാണ്. വാഹനത്തിന് ഡിസൈന്‍ അപ്‌ഡേറ്റ്, പുതിയ സവിശേഷതകള്‍, കൂടുതല്‍ ശ്രേണിയുള്ള വലിയ ബാറ്ററി പായ്ക്ക് എന്നിവ ലഭിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ചു ബ്രാന്‍ഡിന്റെ ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (E-GMP) ആര്‍ക്കിടെക്ചറില്‍ അധിഷ്ഠിതമായ പുതിയ EV6 ഇപ്പോള്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 84kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. പ്രീ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ 77.4 kWh യൂണിറ്റിന് പകരമായാണ് ഇത് വരുന്നത്. ഇവിയിലെ പവര്‍ട്രെയിന്‍ 320bhp, 605Nm എന്നിവയുടെ സംയോജിത ഔട്ട്പുട്ട് വികസിപ്പിക്കുന്നു. ക്ലെയിംഡ് റേഞ്ച് 663 കിലോമീറ്ററായി. പുതിയ ബാറ്ററി 350 kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

അതായത്, 18 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇവി വെറും 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഹ്യുണ്ടായി കസിന്‍ മോഡലായ അയോണിക് 5 കൂടാതെ BYD സീലിയോണ്‍ 7, ബിഎംഡബ്ല്യു iX1, മെര്‍സിഡീസ് ബെന്‍സ് EQA, വോള്‍വോ C40 റീചാര്‍ജ് എന്നീ മോഡലുകളാണ് പ്രധാന എതിരാളികള്‍.

Ads by Google
Ads by Google
TRENDING NOW