Sunday, March 15, 2026 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 01.19 PM

ആറ് ലക്ഷത്തിന്റെ 7 സീറ്റര്‍ കാറുമായി നിസാന്‍ ; വാഹനത്തെ കുറിച്ച് അറിയാം

nissan

ഉടന്‍ തന്നെ രണ്ട് പുത്തന്‍ കാറുകള്‍ വിപണിയില്‍ എത്തിക്കുമെന്ന സൂചന നല്‍കി കൊണ്ട് പുത്തന്‍ ടീസര്‍ ചിത്രങ്ങള്‍ പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ പുറത്തുവിട്ടു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ നിസാന്‍ വില്‍ക്കുന്ന കാറുകളുടെ എണ്ണം 4 ആയി ഉയരാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബി-സെഗ്മെന്റ് 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനമാണ് നിസാന്‍ ഉടന്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുന്ന കാറുകളില്‍ ഒന്ന്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ എംപിവി. റെനോയും നിസാനും വളരെക്കാലമായി സഖ്യത്തിലാണ്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ട്രൈബറിന്റെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കാനുള്ള പരിപാടിയിലാണ് റെനോ. തുടര്‍ന്ന് റെനോ ട്രൈബറിന്റെ പുതുതലമുറ മോഡല്‍ പുറത്തിറക്കും. നിസാന്റെ പുതിയ എംപിവി നിര്‍മ്മിക്കുക റെനോ ട്രൈബറിന്റെ പുതുതലമുറ മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും. നിസാനില്‍ നിന്നുള്ള ഈ പുതിയ എംപിവിക്ക് 3 നിര സീറ്റിംഗ് ക്രമീകരണം ഉണ്ടായിരിക്കും. അതായത് 2+3+2 കോണ്‍ഫിഗറേഷനില്‍ വരുന്ന ഈ കാറില്‍ 7 പേര്‍ക്ക് യാത്ര ചെയ്യാം.

ട്രൈബറില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ അല്‍പ്പം സ്പോര്‍ട്ടിയര്‍, അഗ്രസീവ് ഡിസൈന്‍ ഭാഷയിലായിരിക്കും നിസാന്റെ പുതിയ എംപിവി എത്തുക എന്നാണ് സൂചന. പരമ്പരാഗതമായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകളും താഴത്തെ ബമ്പറില്‍ വലിയ സി ആകൃതിയിലുള്ള സില്‍വര്‍ എലമെന്റുകളുമുള്ള ഒരു വലിയ ഫ്രണ്ട് ഗ്രില്‍ ടീസറില്‍ കാണാം. ഫങ്ഷണല്‍ റൂഫ് റെയിലുകളും ബോണറ്റിലെ ബോള്‍ഡ് മസ്‌കുലര്‍ ക്രീസുകളും ഇതിന് ഒരു സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഒതുക്കമുള്ളതാക്കാന്‍ കാറിന്റെ ബോണറ്റ് ചെറുതാക്കി നല്‍കിയതിനാല്‍ അകത്തളത്തില്‍ ധാരാളം ഇടം നല്‍കും.

Ads by Google
Ads by Google
TRENDING NOW