Sunday, March 15, 2026 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 11.59 AM

മകനൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി അമല പോള്‍

amala paul
photo-www.instagram.com/amalapaul/

തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളാണ് അമല പോള്‍. 2023 നവംബറിലായിരുന്നു അമലയും ജഗതും വിവാഹിതരായത്. കൊച്ചിയില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂണ്‍ 11ന് കുഞ്ഞ് ജനിച്ചു. ജനുവരി 4നാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്ന വിശേഷം അമല പങ്കിട്ടത്. ഇളൈയ് എന്നാണ് കുഞ്ഞിനെറ പേര്.

മകന്റെ വരവോടെ ജീവിതം കൂടുതല്‍ മനോഹരമായെന്ന് അമല പറഞ്ഞിരുന്നു. പ്രസവ ശേഷമുള്ള വിഷാദമൊന്നും ബാധിച്ചിട്ടേയില്ല. അത്രയും സപ്പോര്‍ട്ടായി അമ്മയും ജഗതും കൂടെയുണ്ടായിരുന്നു. പുറത്തേക്കൊക്കെ പോവാറുണ്ടായിരുന്നു. മകനൊപ്പമുള്ള ഓരോനിമിഷവും ഞങ്ങള്‍ ആസ്വദിക്കാറുണ്ട് എന്നാണ് അമല പറഞ്ഞത്. ഇപ്പോഴിതാ മകനൊപ്പമുള്ളൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അമല പോള്‍.

ചിത്രങ്ങളില്‍ വളരെ സന്തോഷത്തോടെയിരിക്കുന്ന അമലയെയും കുഞ്ഞിനെയും കാണാം. നിരവധി പേരാണ് ചിത്രത്തിന് സ്നേഹം അറിയിച്ചെത്തുന്നത്.
കുഞ്ഞിന്റെ ചിത്രം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ അമ്മയുടെ സെറോക്സ് കോപ്പിയെന്നും മിനി അമല പോള്‍ എന്നുമായിരുന്നു ആരാധകര്‍ കുറിച്ചത്.

അഭിനയത്തില്‍ നിന്ന് അല്പം മാറി നില്‍ക്കുകയാണ് അമല പോള്‍. വിവാഹത്തിന് മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ രണ്ട് സിനിമകളാണ് പോയ വര്‍ഷം അണലയുടേതായി റിലീസായത്. ലെവല്‍ ക്രോസും, ആടു ജീവിതവും മികച്ച വിജയം നേടുകയും ചെയ്തു. അതിന് ശേഷം സിനിമയില്‍ താരം കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല

ജഗതിനൊപ്പമുളള പ്രണയനിമിഷങ്ങളെക്കുറിച്ചെല്ലാം അമല വാചാലയാവാറുണ്ട്. ആദ്യ കാഴ്ചയില്‍ തന്നെ ഹൃദയം കൊണ്ട് അടുപ്പമുള്ളവരായാണ് ഇരുവര്‍ക്കും തോന്നിയത്. അധികം വൈകാതെ തന്നെ ഇരുവരും ഒന്നിക്കുകയായിരുന്നു. ജഗതിനെ പോലെയൊരാള്‍ ജീവിതത്തിലേക്ക് വന്നതില്‍ സംതൃപ്തയാണ് ഞാന്‍ എന്ന് നേരത്തെ അമല പറഞ്ഞിരുന്നു.

ബ്രാന്റ് പ്രമോഷനുകളും യാത്രകളും ഫാമിലി ടൈമുമൊക്കെയായി തിരക്കിലാണ് അമല ഇപ്പോള്‍. ആ വിശേഷങ്ങള്‍ എല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല

Ads by Google
Ads by Google
LATEST NEWS
TRENDING NOW