-->
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മകന്റെ ജനനത്തിനു ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് അമല. ഇപ്പോഴിതാ, ഭർത്താവ് ജഗത് ദേശായി അമലാ പോളിനായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രണയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"നിന്നെ കണ്ടുമുട്ടും വരെ എനിക്ക് സ്നേഹം എന്താണെന്ന് അറിയില്ലായിരുന്നു. നിന്നെ കണ്ടുമുട്ടിയ ശേഷമാണ് പ്രണയത്തിന്റെ യഥാർത്ഥ അർത്ഥം ഞാൻ മനസ്സിലാക്കുന്നത്. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു, അത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. നിന്നോടൊത്തുള്ള ഓരോ ദിവസവും ഒരു സിനിമ പോലെ അനുഭവപ്പെടുന്നു," എന്നാണ് ജഗത് കുറിച്ചത്.
2023 നവംബർ ആറിനായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്.