-->
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അമല പോൾ. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായ താരം സ്ത്രീ പ്രാധാന്യമുള്ള സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
കരിയറിൽ തിളങ്ങി നിന്നപ്പോഴും സ്വകാര്യ
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ അമല അതിജീവിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിവാഹമടക്കമുള്ള വിശേഷങ്ങൾ അതിലൂടെ പങ്കുവച്ചിട്ടുണ്ട്. മകൻ ഇളൈയ് യുടെ ചിത്രങ്ങളും ഭർത്താവിനും മകനുമൊപ്പമുള്ള നിമിഷങ്ങളും താരം അതിലൂടെ ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ ഓവര്‍സൈസ്ഡ് ടീ ഷര്‍ട്ടും പ്ലെയ്ഡ് മിനി സ്കർട്ടും ധരിച്ച് ഹോട്ട് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. വെളുത്ത ചതുരകട്ടകൾക്ക് മുകളിൽ ഇരിക്കുന്ന അമലാ പോളിന്റെ ഹോട്ട് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. കാലിലെ ബീജ് കോംബാറ്റ് ബൂട്ടുകളും ഒരു കൈയിൽ അണിഞ്ഞിരിക്കുന്ന തടി വളകളും കാലിലെ സൂക്ഷ്മമായ ടാറ്റൂവും മിനിമലിസ്റ്റ് ഫ്രെയിമിനെ ആകർഷകമാക്കുന്നു. ‘‘ഉദാത്തം...’ എന്ന് ക്യാപ്ഷനൊപ്പം ലവ് ഇമോജിയും നല്‍കിയാണ് അമല പോള്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഹോട്ട് സെക്സി ലുക്കിലുള്ള ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.
മലയാളത്തിലൂടെയാണ് അമലയുടെ അരങ്ങേറ്റമെങ്കിലും മൈന എന്ന ചിത്രത്തിലെ കഥാപാത്രമാണ് താരത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ദൈവ തിരുമകൾ, റൺ ബേബി റൺ, തലൈവ, വേലയില്ല പട്ടധാരി, ആടൈ തുടങ്ങിയ ഹിറ്റുകളിലൂടെ താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അതിരുകൾ കടക്കാൻ ഭയപ്പെടാത്ത ഒരു അഭിനേത്രിയായും മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന വേഷങ്ങൾ തിരഞ്ഞെടുത്തുമാണ് അമല സിനിമ വ്യവസായത്തിൽ ശക്തയായത്.