Friday, March 20, 2026 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 10.16 AM

കരുനാഗപ്പള്ളി സന്തോഷ് കൊലപാതകം: പ്രതികളെ പിടികൂടാനാകാതെ പോലീസ്

karunagappally, murder, case, updates

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവായ സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പോലീസ്. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികള്‍ക്കായി പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം കൊല്ലം - ആലപ്പുഴ ജില്ലകളില്‍ പരിശോധന തുടരുകയാണ്. അതേസമയം കൊല്ലപ്പെട്ട സന്തോഷിന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. ഇതേ കൊലയാളി സംഘത്തിന്റെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിന്റെ വിശദമൊഴിയും ഇന്ന് പ്രത്യേക സംഘം രേഖപ്പെടുത്തും.

കൊലപാതക സംഘത്തെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് പോലീസ് പറയുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പിടികൂടുന്നതിനിടയില്‍ രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

ഇന്നലെ പുലര്‍ച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീടിന് നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. അലുവ അതുല്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് അനീര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പോലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.

Ads by Google
Ads by Google
TRENDING NOW