-->
തിരുവനന്തപുരം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പി കെ ശ്രീമതി നല്‍കിയ മാനനഷ്ട കേസില്‍ നടത്തിയത് മാപ്പ് പറച്ചില്‍ അല്ലെന്നും ഖേദപ്രകടനമായിരുന്നെന്നും ബി ഗോപാലകൃഷ്ണന്‍. ചര്‍ച്ചയില്‍ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്നും സ്ത്രീയുടെ കണ്ണീരിന് രാഷ്ട്രീയത്തെക്കാള്‍ വില ഉള്ളത് കൊണ്ടായിരുന്നു ഖേദ പ്രകടനമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ കുറിപ്പിലുടെയായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇന്നലെ ഹൈക്കോടതിയില്‍ നടന്ന മീഡിയേഷനിലായിരുന്നു ഒത്തുതീര്‍പ്പുണ്ടായത്. സിപിഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറയുന്നു. ഖേദപ്രകടനം പി കെ ശ്രീമതിയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായിരുന്നു. പി കെ ശ്രീമതിയോടുള്ള ഖേദം കോടതി പറഞ്ഞിട്ടല്ല എന്നും ശ്രീമതി കരഞ്ഞ് പറഞ്ഞത് കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചതെന്നും അദ്ദേഹം കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണന്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായത്. പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു. പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയില്‍ ഖേദം ഉണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. താന്‍ അന്തസായ രാഷ്ട്രീയത്തിന്റെ പ്രതിധ്വനിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.