Wednesday, March 11, 2026 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 03.05 PM

ഗാലക്‌സി എസ്25 അള്‍ട്ര ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

samsung-galaxy-s25

സാംസങ്ങിന്റെ എസ് സീരീസില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് ഗാലക്‌സി എസ്25 സീരീസ് ആണ്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഈ സീരീസിലെ ഏറ്റവും ശക്തനായ ഗാലക്‌സി എസ്25 അള്‍ട്ര (Samsung Galaxy S25 Ultra 5G) ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ ആമസോണിലും സാംസങ്ങിന്റെ വെബ്‌സൈറ്റിലും അവസരമുണ്ട്. ഇന്ത്യയില്‍ ഗാലക്‌സി എസ്25 അള്‍ട്രയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 1,29,999 രൂപയും 12GB + 512GB വേരിയന്റിന് 1,41,999 രൂപയും 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപയും ആണ് വില. ഏതാണ്ട് ഇതേ വിലയില്‍ തന്നെയാണ് ആമസോണിലും സാംസങ് വെബ്‌സൈറ്റിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ബാങ്ക് ഡിസ്‌കൗണ്ട് എന്ന നിലയില്‍ 11000 രൂപയുടെ ഡിസ്‌കൗണ്ട് സാംസങ് ഗാലക്‌സി എസ്25 അള്‍ട്രയ്ക്ക് ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ 1,18,999 രൂപ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ HDFC ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ഫുള്‍ പേയ്മെന്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. പരിമിതമായ കാലത്തേക്ക് മാത്രമാകും ഈ ഓഫര്‍ ലഭ്യമാകുക. അതേസമയം ഫുള്‍ പേയ്‌മെന്റിന് പകരം ഇഎംഐ ഓപ്ഷനാണ് വേണ്ടത് അതിനും വഴിയുണ്ട്. കാരണം HDFC ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇഎംഐ പേയ്മെന്റ് നടത്തുന്നതെങ്കില്‍ പോലും, അവര്‍ക്ക് 9,000 രൂപ ഡിസ്‌കൗണ്ട് കിട്ടും. അതായത് പ്രാരംഭ വേരിയന്റിന് 1,20,999 നല്‍കിയാല്‍ മതി.

4.47GHz ഒക്ടാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫോര്‍ ഗാലക്‌സി 3nm ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. സൂപ്പര്‍ സ്മൂത്ത് 120Hz റീഫ്രഷ് റേറ്റ്, 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്പ്ലേ, കോര്‍ണിംഗ് ഗൊറില്ല ആര്‍മര്‍ 2 പ്രൊട്ടക്ഷന്‍ എന്നിവയിതിലുണ്ട്. അഡ്രിനോ 830 ജിപിയു സഹിതമാണ് ഈ ഫോണ്‍ എത്തുന്നത്. 12GB+ 1TB, 12GB+ 512GB, 12GB+ 256GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7ല്‍ ആണ് ഇതിന്റെ പ്രവര്‍ത്തനം. ഏഴ് OS അപ്ഗ്രേഡുകളും ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ക്വാഡ് റിയര്‍ ക്യാമറ ( 200MP വൈഡ് ക്യാമറ+ 50MP അള്‍ട്രാ വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണമാണ് സാംസങ് ഗാലക്‌സി എസ്25 അള്‍ട്രയില്‍ ഉള്ളത്. സെല്‍ഫിക്കായി 12MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 5G, IP68 റേറ്റിങ്, എഐ ഫീച്ചറുകള്‍ എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 5,000mAh ബാറ്ററി, വയേര്‍ഡ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് 2.0, വയര്‍ലെസ് പവര്‍ഷെയര്‍ പിന്തുണ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകള്‍. 162.8 x 77.6x 8.2mm വലിപ്പവും 218g ഭാരവും ഈ ഫോണിനുണ്ട്.

Ads by Google
Ads by Google
TRENDING NOW