-->
വിവോ പുറത്തിറക്കാന്‍ പോകുന്ന Vivo X Fold 4നെ കുറിച്ചുള്ള വിവരങ്ങളാണ് ടെക് ലോകത്തെ ചര്‍ച്ചാ വിഷയം. 2024 മാര്‍ച്ചില്‍ ചൈനയില്‍ ഒരു പ്രോ വേരിയന്റിനൊപ്പം ലോഞ്ച് ചെയ്ത വിവോ എക്സ് ഫോള്‍ഡ് 3 ന്റെ പിന്‍ഗാമിയായി വിവോ എക്സ് ഫോള്‍ഡ് 4 ( Vivo X Fold 4) ഉടന്‍ എത്തുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. വിവോ എക്സ് ഫോള്‍ഡ് 4 ഒരു സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 SoC ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും കട്ടികുറഞ്ഞ 'അള്‍ട്രാ-ലൈറ്റ്' ആയിരിക്കും ഈ ഫോണ്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവോ എക്സ് ഫോള്‍ഡ് 4-ല്‍ 50-മെഗാപിക്സല്‍ പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടര്‍ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ഏകദേശം 6,000mAh ശേഷിയുള്ള ബാറ്ററിയാണ് ഇതില്‍ ഉണ്ടാകുകയെന്ന് ടിപ്സ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഹാന്‍ഡ്‌സെറ്റ് വയര്‍ലെസ് ചാര്‍ജിംഗിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. സുരക്ഷയ്ക്കായി ഇതിന് ഒരു സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ലഭിച്ചേക്കാം. ഇതിന് IPX8 വാട്ടര്‍-റെസിസ്റ്റന്റ് ബില്‍ഡ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ എക്സ് ഫോള്‍ഡ് 3 ന് IPX4-റേറ്റഡ് ബില്‍ഡും 80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററിയും ഉണ്ട്.
പ്രീമിയം ലെവലിലുള്ള മികച്ച സ്മാര്‍ട്ട് ഫോണ്‍ തന്നെയായിരിക്കും വിവോ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുറത്തിറക്കുക എന്ന കാര്യത്തില്‍ സംശയമില്ല. വില അല്‍പ്പം കൂടിയാലും ഔട്ട്പുട്ട് മികച്ചതാക്കാനാണ് വിവോ എപ്പോഴും ശ്രമിക്കാറ്. കൂടാതെ പ്രീമിയം കസ്റ്റമറിനെ മാത്രമല്ല, ബജറ്റ് ഫ്രണ്ട്ലി കസ്റ്റമറുകളേയും വിവോ പരിഗണിക്കാറുണ്ട്.