Monday, March 16, 2026 Last Updated 10 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 02.13 PM

' സൂപ്പര്‍ പടം, ഇംഗ്ലീഷ് സിനിമ പോലെ തോന്നി' ; ' എമ്പുരാന്‍' കണ്ട പ്രണവിന്റെയും സുചിത്ര മോഹന്‍ലാലിന്റെയും പ്രതികരണം

movie, review

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന്‍ തിയേറ്ററില്‍ എത്തിക്കഴിഞ്ഞു. വന്‍ ഹൈപ്പിലെത്തിയ ചിത്രം അതിനൊത്ത് ഉയര്‍ന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പടം കണ്ടുകഴിഞ്ഞ ശേഷമുളള പ്രണവ് മോഹന്‍ലാലിന്റെയും സുചിത്ര മോഹന്‍ലാലിന്റെയും പ്രതികരണം ശ്രദ്ധ നേടുകയാണ്.

സൂപ്പര്‍ പടമെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രണവ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ' നല്ല പടം, എനിക്ക് ഭയങ്കര ഇഷ്ടായി. ഒരു ഇംഗ്ലീഷ് സിനിമ പോലെയാണ് തോന്നിയെന്നായിരുന്നു സുചിത്ര മോഹന്‍ലാല്‍ പ്രതികരിച്ചത്.

അതേസമയം, എമ്പുരാന്‍ ഇതിനകം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് കഴിഞ്ഞ ദിവസം അണിയറ ്രപവര്‍ത്തകര്‍ അറിയിച്ചത്. റിലീസിന് മുന്നോടിയായിരുന്നു ഇത്. ഈ കണക്ക് പ്രകാരം റിലീസ് ചെയ്ത് ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം/സ്റ്റീഫന്‍ നെടുമ്പളളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

Ads by Google
Ads by Google
TRENDING NOW