Friday, March 13, 2026 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 04.59 PM

ഗ്രേ കോട്ട് മതിയെങ്കില്‍ ബോബിയുടെ പഴയതൊരെണ്ണം ഉണ്ട്, ഇതിപ്പോ പുതിയത് വാങ്ങണമെന്ന് ടൊവിനോ

-tovino-thomas

കുറച്ചു ദിവസമായി എമ്പുരാന്‍ താരങ്ങളുടെ എക്‌സ് അക്കൗണ്ടിലെ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എമ്പുരാന്‍ റിലീസിനന്ന് എന്തു കളര്‍ ഡ്രസ്സ് ധരിച്ചെത്തണമെന്ന ചര്‍ച്ചകള്‍ കാര്യമായി പുരോഗമിക്കുകയാണ്.

മാര്‍ച്ച് 27ന് ബ്ലാക്ക് നിറത്തിലുള്ള ഡ്രസ്സ് അണിഞ്ഞെത്താനാണ് എമ്പുരാന്‍ ടീമും ആരാധകരുമെല്ലാം പ്ലാന്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ഇതുമായി ബന്ധപ്പെട്ട് 'റിലീസ് ദിവസം എല്ലാവരും ബ്ലാക്ക് ഡ്രസ്സ് കോഡ് ആക്കിയാലോ' എന്നൊരു പോള്‍ തന്നെ ആശിര്‍വാദ് സിനിമാസ് എക്‌സില്‍ ഷെയര്‍ ചെയ്തിരുന്നു.

ട്വീറ്റിനു ആദ്യം മറുപടിയുമായി എത്തിയത് പൃഥ്വിയാണ്. 'ഞാനുമുണ്ട്. ലാലേട്ടന്റെ കാര്യം ഞാനേറ്റു,' എന്നായിരുന്നു പൃഥ്വിയുടെ മറുപടി. പിന്നാലെ മോഹന്‍ലാലിന്റെ മറുപടിയുമെത്തി. 'ഞാനുമുണ്ട്. പക്ഷേ, ഡയറക്ടര്‍ സാര്‍, ഞാന്‍ സ്റ്റീഫനായി വരണോ? ഖുറേഷിയായി വരണോ?' എന്ന കാര്യത്തിലായിരുന്നു മോഹന്‍ലാലിനു സംശയം. 'എബ്രാം ആയി വരൂ സാര്‍,' എന്ന് പൃഥ്വി മറുപടി നല്‍കിയതോടെ ആ ചര്‍ച്ച അവിടെ അവസാനിച്ചു.

ഇപ്പോഴിതാ, ഡ്രസ്സ് കോഡില്‍ കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നത് സാക്ഷാല്‍ ജെതിന്‍ രാംദാസ് ആണ്. 'ഗ്രേ ആയിരുന്നെങ്കില്‍ എന്റേല്‍ ബോബിയുടെ പഴയതൊരെണ്ണം ഉണ്ടായിരുന്നു. ഇതിപ്പോ ബ്ലാക്ക് ആയോണ്ട് പുതിയതു വാങ്ങണം,' എന്നാണ് ടൊവിനോയുടെ ട്വീറ്റ്.

എമ്പുരാനില്‍ ടൊവിനോ ധരിക്കുന്ന ഗ്രേ കോട്ട്, ലൂസിഫറില്‍ ജെതിന്റെ അളിയനായി എത്തുന്ന ബോബി (വിവേക് ഒബ്‌റോയി) ധരിച്ച അതേ കോട്ടാണ് എന്നൊരു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുമായി കണക്റ്റ് ചെയ്താണ് ടൊവിനോയുടെ രസകരമായ ട്വീറ്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW