-->
ഇന്ത്യന്‍ വിപണിയില്‍ രണ്ടാഴ്ച മുന്‍പ് ഷവോമി 15 സീരീസില്‍ ഗംഭീര ഫീച്ചറുകളുമായി എത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഷവോമി 15 അള്‍ട്ര (Xiaomi 15 Ultra). ഷവോമി 15, ഷവോമി 15 അള്‍ട്ര എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസില്‍ ഉള്ളത്. ഇതിനകം ഇവ പ്രീ ബുക്കിങ്ങിന് എത്തിയിട്ടുണ്ട്. എന്നാല്‍ ഓപ്പണ്‍ സെയില്‍ ആരംഭിക്കുന്നത് ഏപ്രില്‍ നാലിനാണ്. ഫ്‌ലാഗ്ഷിപ്പ് ആഗ്രഹിക്കുന്നവര്‍ മുതല്‍ അഡ്വാന്‍സ്ഡ് ക്യാമറ സംവിധാനമുള്ള ഒരു ടോപ്പ്-ടയര്‍ സ്മാര്‍ട്ട്‌ഫോണ്‍ തിരയുന്നവര്‍ വരെയുള്ള വിശാലമായ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഷവോമി 15 സീരീസ്.
മികച്ച ക്യാമറ, മികച്ച പെര്‍ഫോമന്‍സ്, മികച്ച ബാറ്ററി ശേഷി എന്നിങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പലവിധ ആഗ്രഹങ്ങള്‍ ഒറ്റയടിക്ക് നിറവേറ്റി നല്‍കാന്‍ ഷവോമി 15 അള്‍ട്രയ്ക്ക് ശേഷിയുണ്ട്. ഇന്ത്യയില്‍ ഷവോമി 15 അള്‍ട്രയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. എന്നാല്‍ ICICI ബാങ്ക് കാര്‍ഡുകള്‍ക്കൊപ്പം 10,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ തുടക്കത്തില്‍ 99999 രൂപ വിലയില്‍ വാങ്ങാനാകും. ഇതോടൊപ്പം 11,999 രൂപ വിലയുള്ള സൗജന്യ ഫോട്ടോഗ്രാഫി കിറ്റ് ലെജന്‍ഡ് എഡിഷന്‍ ലഭ്യമാണ്. 1-120Hz വേരിയബിള്‍ റിഫ്രഷ് റേറ്റ ഉള്ള 6.73-ഇഞ്ച് (3100 x 1440 പിക്‌സലുകള്‍) 2K M8 12-ബിറ്റ് OLED 20:9 LTPO ഡിസ്‌പ്ലേ, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 5,000,000:1 (മിനിറ്റ്) കോണ്‍ട്രാസ്റ്റ് റേഷ്യോ, HDR10+, ഡോള്‍ബി വിഷന്‍, 1920Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷവോമി ഷീല്‍ഡ് ഗ്ലാസ് 2.0 എന്നിവ ഇതിലുണ്ട്.
അഡ്രിനോ 830 GPU ഉള്ള ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3nm SoC ആണ് ഈ ഫോണിന്റെ കരുത്ത്. 16GB LPPDDR5x റാം, UFS 4.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. കൂടാതെ 5100mm² അള്‍ട്രാ-ലാര്‍ജ് കൂളിംഗ് ഏരിയയുള്ള Xiaomi 3D ഡ്യുവല്‍-ചാനല്‍ ഐസ്ലൂപ്പ് കൂളിംഗും ഈ ഫോണിനുണ്ട്. ഷവോമി ഹൈപ്പര്‍ഒഎസ് 2.0യില്‍ ആണ് പ്രവര്‍ത്തനം. ഫോട്ടോഗ്രാഫിക്ക്, Xiaomi 15 അള്‍ട്രയില്‍ 4 ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ 50-മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 70mm ടെലിഫോട്ടോ ലെന്‍സ്, സാംസങ്ങിന്റെ 200-മെഗാപിക്‌സല്‍ HP9 സെന്‍സര്‍ നല്‍കുന്ന 100mm സൂം ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. വിപുലമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 14mm അള്‍ട്രാ-വൈഡ് ലെന്‍സും ഉണ്ട്. ഫ്രണ്ടില്‍ 32-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ മികച്ച സെല്‍ഫികള്‍ ഉറപ്പാക്കുന്നു.
ഇന്‍-ഡിസ്പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, 4-മൈക്രോഫോണ്‍ അറേ, IP68 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-സി 3.2 ജെന്‍ 2, NFC, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 80W വയര്‍ലെസ് ചാര്‍ജിംഗ്, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയുള്ള 5410mAh ബാറ്ററി എന്നിവയാണ് ഈ അള്‍ട്ര ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍. ക്രോം സില്‍വര്‍ നിറത്തില്‍ ഇത് വാങ്ങാനാകും. Mi.com, Amazon.in, Xiaomi റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് വില്‍പ്പന.