-->
മോട്ടോറോളയുടെ പുതിയ ഫോണായ എഡ്ജ് 60 ഫ്യൂഷന്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് മോട്ടറോള ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് ഫോണ്‍ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി, സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ മോട്ടറോള ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ലോഞ്ചിനുശേഷം, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ എഡ്ജ് 60 ഫ്യൂഷന്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ ഇന്ത്യയിലെ വില 25,000 രൂപയില്‍ താഴെയാകാനാണ് സാധ്യത. മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ നിലവിലെ വില 19,999 രൂപയാണ്.
മീഡിയടെക് ഡൈമെന്‍സിറ്റി 7400 SoC ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായി മോട്ടറോള എഡ്ജ് 60 ഫ്യൂഷന്‍ അരങ്ങേറും. 8 ജിബി അല്ലെങ്കില്‍ 12 ജിബി റാമും മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന 256 ജിബി വരെ സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. 68w വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 ഫ്യൂഷനില്‍ ഉള്ളത്.
കേന്ദ്രീകൃത ഹോള്‍-പഞ്ച് സെല്‍ഫി കാമറയുള്ള ഒരു വളഞ്ഞ ഡിസ്പ്ലേ ഈ ഫോണിന് പ്രതീക്ഷിക്കാം. നീല, പിങ്ക്, പര്‍പ്പിള്‍ എന്നി മൂന്ന് നിറങ്ങളില്‍ ഇത് പുറത്തിറങ്ങാനാണ് സാധ്യത. ഡിസൈനിലും നിരവധി മാറ്റങ്ങള്‍ ഉണ്ടായേക്കാം. പിന്‍ പാനലില്‍ മുകളില്‍ ഇടത് മൂലയില്‍ ചതുരാകൃതിയിലുള്ള ഒരു കാമറ മൊഡ്യൂള്‍ ഉണ്ടായേക്കും.
എഡ്ജ് 60 ഫ്യൂഷനില്‍ 120ഒ്വ റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ലെന്‍സുകളും എല്‍ഇഡി ഫ്‌ലാഷും ഇതില്‍ ക്രമീകരിക്കും. എഡ്ജ് 50 ഫ്യൂഷനിലെ ഡ്യുവല്‍ ക്യാമറ സജ്ജീകരണത്തില്‍ നിന്നുള്ള ഒരു അപ്ഗ്രേഡ് ആവാന്‍ സാധ്യതയുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയോട് കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 13MP സെക്കന്‍ഡറി ക്യാമറയും ഉണ്ടായിരിക്കും. സെല്‍ഫികള്‍ക്കായി 32ങജ ക്യാമറയും ഉണ്ടാകുമെന്നാണ് സൂചന. എഡ്ജ് 60 ഫ്യൂഷനോടൊപ്പം മൂന്ന് ആന്‍ഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും നാല് വര്‍ഷത്തെ പതിവ് സുരക്ഷാ പാച്ചുകളും മോട്ടറോള വാഗ്ദാനം ചെയ്യുന്നു.
മോട്ടറോള എഡ്ജ് 60 ഫ്യൂഷനില്‍ പുതിയ 'ഓള്‍-കര്‍വ്ഡ് ഡിസ്‌പ്ലേ' യാണ് നല്‍കിയിരിക്കുന്നത്. കുറഞ്ഞ ബെസലുകളുള്ള ഒരു ഇമ്മേഴ്‌സീവ് സ്‌ക്രീന്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് മിലിട്ടറി ഗ്രേഡ്, MIL-810H, സര്‍ട്ടിഫൈഡ് ആണ്, കൂടാതെ ഡിസ്‌പ്ലേ സംരക്ഷിക്കാന്‍ ഗൊറില്ല ഗ്ലാസ് 7i ഉപയോഗിക്കുന്നു. വെള്ളത്തിനും പൊടിയില്‍ നിന്നുമുള്ള സംരക്ഷണത്തിനായി മോട്ടോ എഡ്ജ് 60 ഫ്യൂഷന് കജ68+കജ69 റേറ്റിംഗും ഉണ്ട്. മോട്ടറോള എഡ്ജ് 60 ഫ്യൂഷന്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ഗ്രേ, പിങ്ക്, നീല നിറങ്ങളിലാണ് ലഭ്യമാവുക.