-->
ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാലുകുത്തിയവരാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍. ഇപ്പോഴിതാ വിമാനത്താവളങ്ങളിലെ ചില ചുമതലകള്‍ക്കായി സിട്രണ്‍ C5 എയര്‍ക്രോസിനെ നിയമിച്ചിരിക്കുകയാണ്. ഇതൊരു ഘര്‍ഷണ പരിശോധനാ കാറായിരിക്കാം (Friction Test Car). റണ്‍വേകളില്‍ സുരക്ഷ ഉറപ്പാക്കാനായാണ് ഇത്തരം വാഹനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ ചുമതല വഹിക്കാനായാണ് സിട്രണ്‍ C5 എയര്‍ക്രോസ് എസ്യുവിയെ ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരമായി നിര്‍മിച്ച ഘര്‍ഷണ പരിശോധനാ ഉപകരണം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമാണ് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.
ബെംഗളൂരു വിമാനത്താവളത്തില്‍ സിട്രണ്‍ C5 എയര്‍ക്രോസ് എസ്യുവിയുടെ വരവ് വലിയൊരു നാഴികക്കല്ലായി അടയാളപ്പെടുത്താനാവും. ഇത് സാധാരണ ജനങ്ങള്‍ക്ക് വാങ്ങാനാവുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും ധാരാളം പരിഷ്‌ക്കാരങ്ങളോടെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഒരുപാട് മാറ്റങ്ങളോടെയാണ് ഫ്രിക്ഷന്‍ ടെസ്റ്റ് കാറായി സിട്രണ്‍ എസ്യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റണ്‍വേയില്‍ ലഭ്യമായ ഗ്രിപ്പിന്റെ അളവ് മനസിലാക്കുന്നതിനായി പ്രത്യേക ഉപകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങള്‍ പറക്കാന്‍ ഉപയോഗിക്കുന്നതുപോലുള്ള ഒരു ഡിപ്ലോയബിള്‍ വീല്‍ C5 എയര്‍ക്രോസില്‍ കൊടുത്തിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് ട്രാക്ഷന്‍ ലെവലുകള്‍ അളക്കുന്നതിനുള്ള ഉപകരണത്തിന്റെ ഭാഗമാണ്. നനഞ്ഞ സാഹചര്യങ്ങളില്‍ പരീക്ഷിക്കുന്നതിനായി ഒരു നോസല്‍ സിസ്റ്റവും കൊടുത്തിട്ടുണ്ട്.
700 ലിറ്റര്‍ ഓണ്‍ബോര്‍ഡ് വാട്ടര്‍ റിസര്‍വോയര്‍ നല്‍കുന്ന ടാര്‍മാക്കിന് മുകളില്‍ നിയന്ത്രിത 1 മില്ലീമീറ്റര്‍ വെള്ളം സ്‌പ്രേ ചെയ്യുന്നു. മഴയുള്ള ലാന്‍ഡിംഗ് സാഹചര്യങ്ങള്‍ അനുകരിക്കാനും മനസിലാക്കാനുമാണ് ഈ ഉപകരണം സഹായിക്കുക. റണ്‍വേ ഹീറ്റ് ലെവലുകള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ടെംപ്രേച്ചര്‍ സെന്‍സറിനൊപ്പം, എസ്യുവിയില്‍ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്‌ക്രീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.