Friday, March 20, 2026 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 02.24 PM

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന മുഖ്യ കണ്ണി പെരുമ്പാവൂരില്‍ പിടിയില്‍

main, link, supply, ganja, arrest, perumavoor

കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന മുഖ്യ കണ്ണി പെരുമ്പാവൂരില്‍ പിടിയിലായി. വിദ്യാര്‍ഥികള്‍ റോബിന്‍ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിന്‍ മണ്ഡല്‍ ആണ് പിടിയിലായത്. പെരുമ്പാവൂര്‍ ഭായി കോളനിയില്‍ നിന്നും 9 കിലോയില്‍ അധികം കഞ്ചാവുമായാണ് പോലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് കോതമംഗലത്തെ കോളേജില്‍ നിന്നും വിദ്യാര്‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പെരുമ്പാവൂരില്‍ താമസിക്കുന്ന റോബിന്‍ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയില്‍ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. വാട്‌സ്പ്പ് വഴിയാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. പൊതിക്കനുസരിച്ച് പണം ഈടാക്കുന്നതായിരുന്നു ഇയാളുടെ രീതി. ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരിലാണ് പോലീസ് ലഹരിക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW