Sunday, March 15, 2026 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 01.04 PM

"ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു, വിയോജിപ്പുകളുണ്ടായിരുന്നു; അന്ന് അംബാനി കല്ല്യാണത്തില്‍വെച്ച്‌ തുറന്നു സംസാരിച്ചു, അതോടെ എല്ലാം മാറി..." ആമിർ

uploads/news/2025/03/772163/1000419072.jpg
Aamir khan about salman and shah rukh khan

ബോളിവുഡിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച സൂപ്പർ താരങ്ങളാണ് ഖാൻ ത്രയങ്ങൾ. സല്‍മാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നീ മൂന്ന് ഖാന്മാർ സിനിമാരംഗത്ത് നിറഞ്ഞുനില്‍ക്കാൻ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടോളമായി. ഇവർ മൂന്നുപേരും ഒരുമിച്ചെത്തുന്ന വേദികളും ചിത്രങ്ങളും ആരാധകർ തരംഗങ്ങളാക്കി മാറ്റാറുണ്ട്.
ഇപ്പോഴിതാ സല്‍മാനും ഷാരൂഖും തന്റെ എതിരാളികളായിരുന്നുവെന്ന് തുറന്നുപറയുകയാണ് ആമിർ. 'ജസ്റ്റ് ടൂ ഫില്‍മി' എന്ന യൂട്യൂബ് ചാനലിലാണ് താരം മനസ്സ് തുറന്നത്.
"ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു. ഓരോരുത്തരും മറ്റു രണ്ടുപേരെ മറികടക്കണമെന്ന് ആഗ്രഹിച്ചു. ഇതല്ലേ നിങ്ങള്‍ എതിരാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്നാല്‍ അത് ഇവിടെയുണ്ടായി...
ഇതൊരു പുതിയ കാര്യമല്ല, വിയോജിപ്പുകളുണ്ടായിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ പോലും ഇങ്ങനെയുണ്ടാവാറില്ലേ. ഏത് ബന്ധമായാലും വിയോജിപ്പുകളുണ്ടാവും.
ഏകദേശം 35-വർഷമായി, ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊരു മത്സരം ഇല്ല..." ആമിർ പറയുന്നു.
ആനന്ദ് അംബാനിയുടെ വിവാഹചടങ്ങില്‍വെച്ച്‌ മൂന്നുപേർ വേദിപങ്കിട്ടതും താരം പങ്കിട്ടു.
"സല്‍മാനും ഷാരൂഖും സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ആ സമയം മുകേഷ് അംബാനി എന്നെ വിളിച്ചിട്ട് അവർ ചിലത് ചെയ്യുന്നുണ്ടെന്നും ഞാൻ ഒപ്പം ചേർന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. അവസാനനിമിഷമാണ് ഇങ്ങനെയൊരു കാര്യം പറയുന്നത്. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച്‌ സ്റ്റേജില്‍ വന്നാല്‍ എല്ലാവർക്കും സന്തോഷമാകുമെന്നും പറഞ്ഞു. ഞാൻ പെട്ടെന്ന് തന്നെ ഒപ്പം ചേരാമെന്ന് അറിയിച്ചു.
ഞങ്ങള്‍ മൂന്നുപേരും അരമണിക്കൂറോളം ഒരുമിച്ചിരുന്ന് സ്കിറ്റ് തയ്യാറാക്കി. ഇതിനിടയില്‍ ഞങ്ങള്‍ പരസ്പരം യോജിപ്പുകളും വിയോജിപ്പുകളും പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ എത്രത്തോളം കംഫർട്ടബിളാണെന്ന് തിരിച്ചറിഞ്ഞത്. ആശയങ്ങള്‍ പരസ്പരം തുറന്നുകൈമാറാനായി. റിഹേഴ്സല്‍ കഴിഞ്ഞതിന് ശേഷം ഒരുമിച്ച്‌ സിനിമ ചെയ്യാമെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ സമ്മതം അറിയിച്ചു..." ആമിർ ഖാൻ പറഞ്ഞു.

Ads by Google
Wednesday 26 Mar 2025 01.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW