Thursday, March 12, 2026 Last Updated 18 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 11.29 AM

സ്‌പോണ്‍സര്‍മാര്‍ മുങ്ങിയിട്ടും പരിപാടിക്കെത്തി; നേഹയ്ക്ക പിന്തുണയുമായി ഗായിക ട്വിങ്കിള്‍

twinkle aggrwal
photo-www.instagram.com/nehakakkar, www.instagram.com/twinkleaggrwal19/

ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുളള ബോളിവുഡ് ഗായികയാണ് നേഹ കക്കര്‍. സ്റ്റേജ് ഷോകളിലും സജീവമാണ് നേഹ. ഇക്കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നടന്ന നേഹയുടെ സ്റ്റേജ് ഷോയില്‍ നിന്നുളള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരിപാടിയില്‍ വൈകിയെത്തിയ ഗായിക കാണികളോട് മാപ്പു പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഇപ്പോഴിതാ നേഹ കക്കര്‍ വൈകിയതിന് പിന്നിലുളള കാരണം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗായിക ട്വിങ്കിള്‍ അഗര്‍വാള്‍. സ്‌പോണ്‍സര്‍മാര്‍ പണവുമായി മുങ്ങിയിട്ടും നടി പരിപാടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധമായെന്ന് ട്വിങ്കിള്‍ പറഞ്ഞു.

twinkle aggrwal

സ്‌പോണ്‍സര്‍മാര്‍ പണവുമായി കടന്നുകളഞ്ഞു. അതിനാല ഷോ റദ്ദാക്കലിന്റെ വക്കിലെത്തി. എന്നിട്ടും അവര്‍ എല്ലാവര്‍ക്കുമായി പരിപാടിക്കെത്തി. അതും മറ്റു ഡാന്‍സര്‍മാരൊന്നും ഇല്ലാതെ തന്നെ ട്വിങ്കിള്‍ പറഞ്ഞു.

സ്‌പോണ്‍സര്‍മാര്‍ മുങ്ങിയതാണ് പരിപാടി വൈകിയതിന്റെ കാരണമെന്ന് ആരാധകരില്‍ ചിലരും പറയുന്നു. ഗായികയുടെ ടീം പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചെങ്കിലും നേഹ പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മൂന്നുമണിക്കൂര്‍ വൈകിയാണ് നേഹ കക്കര്‍ പരിപാടിക്കെത്തിയത്. വൈകിയതിന് കാണികളോട് മാപ്പുപറയുകയും വേദിയില്‍നിന്ന് കരയുകയും ചെയ്തിരുന്നു.

Ads by Google
Wednesday 26 Mar 2025 11.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW