Friday, March 20, 2026 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 10.53 AM

കോഴിക്കോട് മെഡില്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: ഡിവൈഎഫ്‌ഐക്കാരായ പ്രതികളെ വെറുതെ വിട്ടു

kozhikode, medical, college, security, assault, dyfi, members, acquitt

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാര്‍ മൊഴിമാറ്റിയതും തിരിച്ചടിയായി.

2022 ലാണ് കേസിലാസ്പദമായ സംഭവം നടക്കുന്നത്. ഡി. വൈ.എഫ് ഐ പ്രവര്‍ത്തകരായ ഏഴു പേരായിരുന്നു പ്രതികള്‍. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അരുണ്‍ ഉള്‍പ്പെടെ ഏഴ് പേരായിരുന്നു കേസിലെ പ്രതികള്‍. സന്ദര്‍ശനെത്തിനെത്തിയ ആളുകളെ തടഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ ജീവനക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മൂന്ന് ജീവനക്കാരെയാണ് മര്‍ദിച്ചത്. സംഭവം വിവാദമായിരുന്നു.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ. അരുണ്‍, മേഖലാ സെക്രട്ടറി എം.കെ. അഷിന്‍, മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ്, സജിന്‍, നിഖില്‍ സോമന്‍, ജിതിന്‍ലാല്‍ എന്നിവരെയാണ് കേസില്‍ വെറുതെ വിട്ടത്. സുരക്ഷാ ജീവനക്കാരായ കെ.എസ്. ശ്രീലേഷ്, എന്‍. ദിനേശന്‍, രവീന്ദ്ര പണിക്കര്‍ എന്നിവര്‍ക്കായിരുന്നു മര്‍ദ്ദനമേറ്റിരുന്നത്.

Ads by Google
Ads by Google
TRENDING NOW