Friday, March 13, 2026 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 10.04 AM

കാറില്ല, ഹോട്ടല്‍ ബുക്കിങ്ങില്ല... ഈ സാഹചര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? പോസ്റ്റുമായി ടോണി കക്കര്‍

tony-kakkar

ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുളള ബോളിവുഡ് ഗായികയാണ് നേഹ കക്കര്‍. സ്‌റ്റേജ് ഷോകളിലും സജീവമാണ് നേഹ. ഇക്കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നടന്ന നേഹയുടെ സ്‌റ്റേജ് ഷോയില്‍ നിന്നുളള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരിപാടിയില്‍ വൈകിയെത്തിയ ഗായിക കാണികളോട് മാപ്പു പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഇപ്പോഴിതാ വഷയത്തില്‍ പരോക്ഷപ്രതികരണം നടത്തിയിരിക്കുകയാണ് നേഹയുടെ സഹോദരന്‍ ടോണി കക്കര്‍. ഒരു പരിപാടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിട്ട് അത് ചെയ്യാതിരുന്നാല്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ടോണി ചോദിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ടോണിയുടെ പ്രതികരണം.

‘ഞാന്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നിങ്ങളെ ക്ഷണിച്ചുവെന്നിരിക്കട്ടെ, അതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളുടെയും ഉത്തരവാദിത്തവും ഏറ്റെടുത്തു. ഹോട്ടല്‍ ബുക്കിങ്, കാര്‍, വിമാനത്താവളത്തില്‍ നിന്നു കൂട്ടുക്കൊണ്ടുപോകല്‍, എന്നിങ്ങനെ എല്ലാം. എന്നാല്‍ പരിപാടിക്കായി വന്നിറങ്ങിയപ്പോള്‍ ഒന്നും ബുക്ക് ചെയ്തിട്ടില്ലെന്ന് മനസിലാക്കുമ്പോഴുളള അവസ്ഥ ചിന്തിച്ചു നോക്കൂ. വിമാനത്താവളത്തില്‍ കാറില്ല, ഹോട്ടല്‍ ബുക്കിങ്ങോ ടിക്കറ്റുകളോ ഒന്നുമില്ല, ഈ സാഹചര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ടോണി കുറിച്ചു.

ഗായികയുടെ ടീം പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചെങ്കിലും നേഹ പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മൂന്നുമണിക്കൂര്‍ വൈകിയാണ് നേഹ കക്കര്‍ പരിപാടിക്കെത്തിയത്. വൈകിയതിന് കാണികളോട് മാപ്പുപറയുകയും വേദിയില്‍നിന്ന് കരയുകയും ചെയ്തിരുന്നു.

Ads by Google
Wednesday 26 Mar 2025 10.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW