Monday, March 16, 2026 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 08.40 AM

ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

music, director
photo-www.facebook.com/shaanrahman/

സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് കൊച്ചി പോലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് പ്രോഡക്ഷന്‍ മാനേജരും ഷോ ഡയറക്ടറുമായ നിതുരാജ് നല്‍കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്മാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഹാജരായില്ല.

ഇക്കഴിഞ്ഞ ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ സംഗീത പരിപാടി നടന്നത്. ' ഉയിരേ' എന്നായിരുന്നു പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്. 35 ലക്ഷം രൂപയാണ് പരിപാടിയ്ക്കായി നിജുരാജ് ചെലവാക്കിയത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഷാന്‍ റഹ്മാനും ഭാര്യ സൈറയ്ക്കുമെതിരെയാണ് നിജുരാജ് പരാതി കൊടുത്തത്.

Ads by Google
Ads by Google
TRENDING NOW