Saturday, March 14, 2026 Last Updated 36 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 04.37 PM

ഗോള്‍ഡന്‍ ഫ്ലോറല്‍ ഡിസൈനുള്ള ഓറഞ്ച് സാരിയില്‍ അതിസുന്ദരിയായി മാധുരി ദീക്ഷിത് ;ധക് ധക് ഗേളിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

uploads/news/2025/03/771951/Untitled-7.jpg
Madhuri Dixit (Image Source: Instagram)

ബോളിവുഡിന്റെ ധക് ധക് ഗേളായ മാധുരി ദീക്ഷിത് ഇന്നും വെള്ളിത്തിരയിലും മിനിസ്ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. അവാര്‍ഡ് ഫംഗ്ഷനുകളിലും ഫോട്ടോഷൂട്ടുകളിലും മാധുരി തിളങ്ങുമ്പോള്‍ കണ്ണിമ ചിമ്മാതെ ആരാധകര്‍ നോക്കിയിരിക്കും. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എപ്പോഴും ട്രെന്‍ഡിംഗായി മാറാറുണ്ട്.
ഇപ്പോഴിതാ ഓറഞ്ച് സാരിയിൽ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ‘‘സുവർണ്ണ മണിക്കൂർ, സുവർണ്ണ തിളക്കം, സൂര്യപ്രകാശം നിറഞ്ഞ ഹൃദയം...’’ എന്ന ക്യാപ്ഷനൊപ്പമാണ് സാരിയില്‍ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ മാധുരി പങ്കുവച്ചിരിക്കുന്നത്. ഫാഷൻ ലേബലായ റോ മാംഗോയുടെ ഓറഞ്ച് സാരിയിലാണ് താരം എലഗന്റ് ലുക്കില്‍ എത്തിയിരിക്കുന്നത് . സാരിയിലെ സ്വര്‍ണ്ണ നിറത്തിലുള്ള ഫ്ലോറല്‍ ഡിസൈനുകൾ താരത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. ജോഡി ബ്ലൗസിനൊപ്പം സാരിയ്ക്കിണങ്ങുന്ന പച്ച നിറത്തിലുള്ള സ്റ്റേറ്റ്മെന്റ് നെക്ക്പീസാണ് താരത്തിന്റെ രൂപഭംഗി എടുത്തു കാട്ടുന്നത്. പോണിടെയ്ല്‍ ഹെയര്‍സ്റ്റൈല്‍ കൂടിയായപ്പോള്‍ ബോളിവുഡിന്റെ സ്വപ്നസുന്ദരി സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW