Thursday, March 12, 2026 Last Updated 24 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 04.07 PM

ജാസ്മിന്‍ ചെയ്തത് വളരെ മോശപ്പെട്ട കാര്യം; തെറ്റുപറ്റി തിരുത്തുമെന്ന് വ്‌ളോഗറോട് ജാസ്മിന്‍

jasmin-jaffar-

കനേഡിയന്‍ മലയാളി വ്‌ളോഗറായ ശ്രുതി അനില്‍ കുമാറിന്റെ വിമര്‍ശന വീഡിയോയില്‍ പ്രതികരിച്ച് ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫര്‍. തനിക്ക് തെറ്റുപറ്റിയെന്നും തിരുത്താന്‍ ശ്രമിക്കുമെന്നുമാണ് ജാസ്മിന്റെ മറുപടി.

അടുത്തിടെ ജജാസ്മിനും നടനും ബിഗ് ബോസ് മത്സരാര്‍ഥിയും ജാസ്മിന്റെ സുഹൃത്തുമായ ഗബ്രിയും ഒന്നിച്ച് തായ്‌ലന്‍ഡിലേക്ക് ഒരു യാത്ര പോയിരുന്നു. ഇരുവരുടെയും തായ്‌ലന്‍ഡ് വ്‌ളോഗില്‍ നിന്നുളള ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ വിമര്‍ശനം. ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മുഖം അവരറിയാതെ പകര്‍ത്താന്‍ ശ്രമിക്കുന്ന ജാസ്മിനെ വീഡിയോയില്‍ കാണാം. ഈ പ്രവൃത്തിയെയാണ് ശ്രുതി വിമര്‍ശനാത്മകമായി സമീപിച്ചത്.

ബസ് യാത്രയ്ക്കിടെ, സഹയാത്രികയുടെ മുഖം അവരറിയാതെ പകർത്താൻ ശ്രമിക്കുന്ന ജാസ്മിനെ വീഡിയോയിൽ കാണാം. ഈ പ്രവൃത്തിയെയാണ് ശ്രുതി വിമർശിക്കുന്നത്. ‘ഇങ്ങനെയൊക്കെ ചെയ്യുന്നതു കൊണ്ടാണ് പലപ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളെ വിദേശികൾക്ക് ഇഷ്ടമല്ലാത്തത്. പലർക്കും സിവിക്സ് സെൻസ് കുറവാണ്. മറ്റുള്ളവരുടെ വീഡിയോ അവർ അറിയാതെ പകർത്തുന്നത് മോശം കാര്യമാണ്. മറ്റു രാജ്യങ്ങളിൽ പോവുമ്പോൾ നന്നായി ബിഹേവ് ചെയ്യാൻ ശ്രദ്ധിക്കണം. നിങ്ങൾ നിങ്ങളുടെ നാടിനെ കൂടിയാണ് റെപ്രസന്റ് ചെയ്യുന്നത് എന്നോർക്കുക. മറ്റുള്ളവർക്ക് റെസ്പെക്ട് കൊടുക്കാൻ ശ്രദ്ധിക്കണം. ജാസ്മിൻ എന്ന കണ്ടന്റ് ക്രിയേറ്ററെ ഏറെയിഷ്ടമാണ്. പക്ഷേ ഈ കാണിച്ചത് ശരിയായില്ല. അതുകൊണ്ടാണ് ഇതു പറയുന്നത്’ ശ്രുതിയുടെ വാക്കുകളിങ്ങനെ.

jasmin-jaffar-

ശ്രുതിയുടെ വീഡിയോയ്ക്ക് ജാസ്മിനും മറുപടി നൽകിയിട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്നും തിരുത്താൻ ശ്രമിക്കുമെന്നുമാണ് ജാസ്മിൻ പറയുന്നത്. ‘ഈ വിഷയം എന്റെ ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. ഞാൻ എന്നെ ന്യായീകരിക്കുന്നില്ല, പക്ഷേ ഞാൻ ജനിച്ചതും വളർന്നതുമായ ചുറ്റുപാടുകൾ ലോകത്തെ വിശാലമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലുള്ളതായിരുന്നില്ല. ഇതെല്ലാം എനിക്ക് പുതിയ പാഠങ്ങളാണ്. ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെകളേക്കാൾ ബെറ്ററായിട്ടുണ്ട് ഞാനിന്ന്. ഞാനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഞാനൊരു ഹെൽത്തി ക്രിട്ടിസിസമായി എടുക്കുന്നു. അടുത്ത തവണ മുതൽ കുറേക്കൂടി മികച്ചൊരാളാവാൻ ശ്രമിക്കുന്നതായിരിക്കും’ജാസ്മിന്റെ മറുപടിയിങ്ങനെ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW