Monday, March 16, 2026 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 02.26 PM

മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം; വഴിപാട് വിവരം പുറത്തുവിട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

mohanlal, sabarimala

ശബരിമല: മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ ശബരിമലയില്‍ നടത്തിയ വഴിപാട് രസീത് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥരല്ല പരസ്യപ്പെടുത്തിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ശബരിമല ക്ഷേത്രത്തില്‍ മമ്മൂട്ടിയുടെ പേരില്‍ താന്‍ നടത്തിയ വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദേ്യാഗസ്ഥര്‍ പരസ്യപ്പെടുത്തിയതായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയ വേളയില്‍ നടന്‍ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒരുക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും.

ഇതേ രീതിയില്‍ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറില്‍ എത്തി പണം ഒടുക്കിയ ആള്‍ക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകള്‍ ബോധ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ പ്രസ്താവന തിരുത്തുമെന്ന് കരുതുന്നുവെന്ന് അധികൃതര്‍ വിശദീകരിച്ചു.

Ads by Google
Ads by Google
TRENDING NOW