Thursday, March 12, 2026 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 01.55 PM

വീടിന്റെ ഇന്റീരിയര്‍ ഭംഗിയായി ഒരുക്കാന്‍ ഈ കാര്യങ്ങളില്‍ ശ്രദ്ധ വേണം

house

ഒരു മനോഹരമായ വീട് എല്ലാവരുടേയും അതിമനോഹരമായ ഒരു സ്വപ്‌നമാണ്. വീടിനെ എത്രത്തോളം മനോഹരമാക്കാമെന്നാണ് പലരും ചിന്തിയ്ക്കുന്നതും ആഗ്രഹിയ്ക്കുന്നതും. വീടിന് പുറത്തു നിന്ന് നോക്കുമ്പോഴുള്ള ഭംഗി മാത്രം പോര. വീടിന്റെ അകത്തളവും ഭംഗിയായും ചിട്ടയോടെയും വെയ്ക്കുമ്പോഴാണ് വീട് കൂടുതല്‍ മനോഹരമാകുന്നത്. വീടിന്റെ ഇന്റീരിയര്‍ ഭംഗിയായി ഒരുക്കുന്നതിന് ഇക്കാര്യങ്ങളും അറിഞ്ഞിരിയ്ക്കാം.....

* നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്‌ലോര്‍ പ്ലാനാണ്. ഓരോയിടത്തും ഇടേണ്ട ടൈലുകളും ഗ്രാനൈറ്റും തീരുമാനിച്ചുറപ്പിച്ചു വേണം പണി തുടങ്ങാന്‍. ബാത്‌റൂമില്‍ മിനുസമുള്ള ടൈലുകള്‍ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകള്‍ കോമണ്‍ ഏരിയയില്‍ മാത്രമാക്കിയാല്‍ പണം ലാഭിക്കാം.

* എല്ലാ മുറിയും ഒരുപോലെ തോന്നിക്കാതെ വ്യത്യസ്ത തീം മുകളില്‍ ഒരുക്കാന്‍ ശ്രദ്ധിക്കുക. ഒരു മുറിയിലെ കര്‍ട്ടന്‍, വോള്‍പേപ്പര്‍, പെയിന്റിങ്ങുകള്‍ , കിടക്കവിരി, ക്യൂരിയോസ് തുടങ്ങിയവയിലെല്ലാം ഏകതാനത കൊണ്ടുവരാന്‍ ശ്രമിക്കുക.

* ഇന്റീരിയര്‍ ഭംഗിയാക്കുന്നതിനിടയില്‍ സ്റ്റോറേജ് സ്‌പേസിന്റെ കാര്യം മറന്നുപോകരുത്. സ്റ്റോറേജിന്റെ അഭാവം മൂലം സാധനങ്ങള്‍ പലയിടത്തും കുത്തിത്തിരുകേണ്ടി വരും. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കള്‍ ഇന്റീരിയറിന്റെ ശോഭ കെടുത്തു

* ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുള്ളൊരു റോള്‍ ഉണ്ട്. വാം ടോണ്‍ എല്‍ഇഡി ലൈറ്റുകള്‍ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോള്‍ ആര്‍ട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാന്‍ സ്‌പോട് ലൈറ്റിങ് ഉപയോഗിക്കാം.

* വെള്ള നിറത്തിലുള്ള മുറിയാണെങ്കില്‍ ആക്‌സസറികളിലൂടെ നിറം നല്കാം. ഫര്‍ണിഷിങ്, ഫ്‌ലോറിങ്, ജനാലകള്‍, കര്‍ട്ടന്‍ തുടങ്ങിയവയില്‍ വിവിധ നിറങ്ങള്‍ പരീക്ഷിക്കാം. ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് കയറുമ്പോള്‍ കാണുന്ന നിറങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകണം.

* കോണിപ്പടിക്കടിയിലെ സ്ഥലം വെറുതേയിട്ടാല്‍ പൊടി പിടിച്ച് നാശമാകും. ഒരു കംപ്യൂട്ടര്‍ ടേബിള്‍ സ്ഥാപിച്ച് ഓഫിസ് സ്‌പേസ് ആക്കിയെടുക്കാം. പെബിള്‍കോര്‍ട്, വാഡ്രോബ് തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്.

* മുറികള്‍ക്ക് സാധാരണ നല്‍കുന്ന ഉയരം 10 അടിയാണ്. ഇത് 13 അടിയാക്കിയാല്‍ നേട്ടങ്ങളേറെയാണ്. പുറംകാഴ്ച മെച്ചപ്പെടുന്നു എന്നതിനോടൊപ്പം ചൂട് കുറയ്ക്കാനും കൂടുതല്‍ സ്ഥലം തോന്നിക്കാനും സഹായിക്കും.

* വീടുനിര്‍മാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാല്‍ ബജറ്റിനെക്കാള്‍ അല്‍പം തുക കൂടുതല്‍ കരുതുക.

Ads by Google
Ads by Google
TRENDING NOW