Friday, March 13, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 01.07 PM

ബീച്ച് ഡേറ്റ് വിത്ത് അശ്വിന്‍ ആന്‍ഡ് ബേബി; വീഡിയോയുമായി ദിയ കൃഷ്ണ

diya-krishna
photo-www.instagram.com/_diyakrishna_/

അടുത്തിടെ നടത്തിയ ചെന്നൈ യാത്രയിലെ വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ ദിയ കൃഷണ പങ്കുവെച്ചത്. ബീച്ചിലേക്ക് പോയതും അവിടെയുള്ള കാഴ്ചകളുമെല്ലാം വീഡിയോയിലൂടെ കാണിച്ചിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും സോഡയുമെല്ലാം ദിയ പരീക്ഷിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കൈനോട്ടത്തിലൂടെ പറയുന്ന കാര്യങ്ങളും കാണിച്ചിരുന്നു. ചെന്നൈയില്‍ വന്നപ്പോഴൊന്നും ഈ ബീച്ചിലേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല,ആ കുറവ് ഇത്തവണ പരിഹരിച്ചു എന്നും ദിയ പറഞ്ഞിരുന്നു.

ബീച്ച് ഡേറ്റ് വിത്ത് അശ്വിന്‍ ആന്‍ഡ് ബേബി എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ഈ സമയത്ത് സട്രീറ്റ് ഫുഡും സോഡയും പരീക്ഷിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇത് കുഞ്ഞിനും അമ്മയ്ക്കും നല്ലതല്ല എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇത് നിങ്ങളുടെ മുന്നില്‍ വെച്ചല്ലേ കുക്ക് ചെയ്തത്, അപ്പോള്‍ നല്ലതാണോ എന്ന് മനസിലാക്കാമല്ലോയെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

ഓസി ഇങ്ങനെയാണ്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് സന്തോഷത്തോടെ പോവുകയാണ്. കമന്റ് ബോക്‌സില്‍ ഇത്തവണ കുറേ ഡോക്ടേഴ്‌സുണ്ടല്ലോ എന്നുമായിരുന്നു ഒരാള്‍ ചോദിച്ചത്. സ്ട്രീറ്റ് ഫുഡ് കഴിച്ചതിനെക്കുറിച്ച് മാത്രമല്ല പതിവ് പോലെ ബേബിയെക്കുറിച്ചുള്ള കമന്റുകളുമുണ്ട്. ഓസിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കും എന്നായിരുന്നു ചിലരുടെ കമന്റുകള്‍. എന്നാല്‍ അതല്ല വരുന്നത് പെണ്‍കുഞ്ഞാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ആരായാലും ആരോഗ്യത്തോടെ വരട്ടെ എന്ന് പറഞ്ഞവരുമുണ്ട്.

കല്യാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ദിയയും അശ്വിനും കൂട്ടിന് ഒരാളെത്തുന്നുണ്ടെന്ന വാര്‍ത്തയുമായി എത്തിയത്. എല്ലാ കാര്യങ്ങളും വ്‌ളോഗിലൂടെയായി പങ്കുവെക്കാറുള്ളതാണ്. ഇതുമാത്രം നിങ്ങളില്‍ നിന്നും മറച്ച് വെക്കേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു ഇരുവരും പറഞ്ഞത്. ദിയയ്ക്കിപ്പോൾ അഞ്ചാം മാസമാണ്.‌ തനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനുള്ള പേര് കണ്ടെത്താനുള്ള ഉത്തരവാദിത്വം അമ്മ സിന്ധുവിനെയാണ് ദിയ ഏൽപ്പിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW