-->
സാംസങ് ഗാലക്സി എസ് 24 അള്‍ട്രാ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് സുവര്‍ണാവസരം. ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ചിന് ശേഷം ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ അവസരമൊരുക്കി വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സാംസങ്. സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ്പ് ഫോണായ സാംസങ് ഗാലക്സി എസ് 24 അള്‍ട്രക്ക് വമ്പന്‍ ഓഫറാണ് ആമസോണില്‍ നല്‍കുന്നത്. വിലക്കുറവും ബാങ്ക് ഓഫറുകളും ഉള്‍പ്പെടെ ഇപ്പോള്‍ ആമസോണില്‍ 33,500 രൂപയില്‍ കൂടുതല്‍ കിഴിവില്‍ സാംസങ് എസ് 24 അള്‍ട്ര വാങ്ങാം.
ഗ്യാലക്സി എസ്24 അള്‍ട്ര എല്ലാ മുന്‍നിര ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്. ഇതില്‍ 256 ജിബി വേരിയന്റിന് ഇപ്പോള്‍ 99,300 രൂപയ്ക്കാണ് ആമസോണില്‍ വില്‍ക്കപ്പെടുന്നത്. 1,29,900 രൂപയാണ് ഫോണിന്റെ വിപണി വില. ഇത് പരിമിതകാലത്തേക്ക് മാത്രം ലഭ്യമാവുന്ന ഓഫര്‍ ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുന്ന ഇഎംഐ പ്ലാനുകള്‍ കൂടി സാംസങ് ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. 20,000 നേട്ടം ഇതിലൂടെ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ആമസോണ്‍ പേ ഐസിഐസി ബാങ്ക് തുടങ്ങി തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളിലൂടെ വാങ്ങുന്നവര്‍ക്ക് 2,982 രൂപ വരെ ലാഭിക്കാം. അങ്ങനെയാണെങ്കില്‍ വില 96,318 രൂപയില്‍ താഴെയായി കുറയും.
വാങ്ങുന്നവര്‍ക്ക് പ്രതിമാസം 4,819 രൂപയില്‍ ആരംഭിക്കുന്ന EMI ഓപ്ഷനും ലഭിക്കും. ഉപയോഗിക്കുന്ന ബാങ്ക് കാര്‍ഡുകളെ ആശ്രയിച്ച് നോ-കോസ്റ്റ് EMIക്കുള്ള ഓപ്ഷനുകളുണ്ട്. ഇതിന് പുറമെ മെച്ചപ്പെട്ടവില ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 24 മാസത്തേക്ക് 4,819 രൂപയില്‍ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ സേവനം കൂടി പ്രയോജനപ്പെടുത്താം. നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ഗാലക്‌സി എസ്24 അള്‍ട്ര വാങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഉപകരണത്തിന്റെ മോഡലും പ്രവര്‍ത്തന സാഹചര്യങ്ങളും അനുസരിച്ച് നിങ്ങള്‍ക്ക് 22,800 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കും. ആഡ്-ഓണുകള്‍ക്കായി, വാങ്ങുന്നവര്‍ക്ക് 6,999 രൂപയ്ക്ക് സാംസങ് കെയര്‍+ ആക്‌സിഡന്റല്‍ & ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാനുകളും 6,999 രൂപയ്ക്ക് ടോട്ടല്‍ പ്രൊട്ടക്ഷന്‍ പ്ലാനും പരിഗണിക്കാം.
6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് എന്നിവയാണ് സാംസങിന്റെ ഈ വജ്രായുധത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. കൂടാതെ ഈ സ്മാര്‍ട്ട്ഫോണ്‍ ഗ്യാലക്സി എഐയെ പിന്തുണയ്ക്കുന്നത് കൂടിയാണ്. സര്‍ക്കിള്‍ ടു സെര്‍ച്ച്, ചാറ്റ് അസിസ്റ്റ്, തത്സമയ വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളുടെ വന്‍ ശേഖരം തന്നെ ഫോണിലുണ്ട്.
ഗ്യാലക്സി എസ് 24 അള്‍ട്രായുടെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ഇതിലെ ക്യാമറ തന്നെയാണ്. 120-ഡിഗ്രി എഫ്ഒവി ഉള്ള 12 എംപി അള്‍ട്രാ-വൈഡ് ക്യാമറ, ഒഐഎസ് ഉള്ള 200എംപി വൈഡ് ക്യാമറ, 5x, 3x ഒപ്റ്റിക്കല്‍ സൂം ഓപ്ഷനുകള്‍ ഫീച്ചര്‍ ചെയ്യുന്ന ടെലിഫോട്ടോ ക്യാമറകള്‍ എന്നിവയും ഒപ്പം ഒരു ഉഗ്രന്‍ 12 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.