Wednesday, March 11, 2026 Last Updated 34 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 01.02 PM

ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയില്‍ അവതരിപ്പിച്ച് എംജി മോട്ടോഴ്‌സ്

electric-hatchback-

ഹ്യുണ്ടായി ക്രെറ്റയുടെ വലിപ്പമുള്ള ഇലക്ട്രിക് ഹാച്ച്ബാക്ക് വിപണിയില്‍ അവതരിപ്പിച്ച് എംജി മോട്ടോഴ്‌സ്. മുന്‍ഗാമിയേക്കാള്‍ വലിപ്പത്തിലാണ് വാഹനത്തെ പണികഴിപ്പിച്ചിരിക്കുന്നത്. 4,395 മില്ലീമീറ്റര്‍ നീളവും 1,842 മില്ലീമീറ്റര്‍ വീതിയും 1,551 മില്ലീമീറ്റര്‍ ഉയരവും 2,750 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് പുത്തന്‍ ഹാച്ച്ബാക്കിനുള്ളതെന്നും കമ്പനി പറയുന്നു. പുതിയ ഹാച്ച്ബാക്കില്‍ റീഡിസൈന്‍ ചെയ്ത മുന്‍ഭാഗം, പുതിയ ഡോറുകള്‍, പുതുക്കിയ പിന്‍ഭാഗം, വലിയൊരരു ഗ്രീന്‍ഹൗസ് എന്നിവയെല്ലാം എംജി 4 ഇലക്ട്രിക് ഹാച്ച്ബാക്കില്‍ കാണാം.

കനം കുറഞ്ഞ ഹെഡ്ലൈറ്റ് യൂണിറ്റുകള്‍, ഫ്രണ്ട് ബമ്പറിലെ ഹണികോമ്പ് ഇന്‍ടേക്ക്, ടെയില്‍-ലൈറ്റുകളിലെ ആരോ ആകൃതിയിലുള്ള എല്‍ഇഡി സിഗ്‌നേച്ചറുകള്‍ എന്നിവയും അതിമനോഹരമാണ്. പുതിയ MG 4 ഇവിയുടെ ബാറ്ററി സവിശേഷതകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റെപ്റ്റ് ബാറ്റെറോ എനര്‍ജി വിതരണം ചെയ്യുന്ന ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) സജ്ജീകരണമാണ് വാഹനത്തില്‍ ഉപോഗിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നു.

163 bhp കരുത്തോളം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. എംജിയുടെ പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. ചാര്‍ജിംഗ് പോര്‍ട്ട് മുന്‍വശത്തെ ഇടത് ക്വാര്‍ട്ടര്‍ പാനലിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ചാര്‍ജിംഗും കൂടുതല്‍ പ്രായോഗികമാവും. എംജി 4 ഇവിയുടെ മുന്‍മോഡലിലെ എന്‍ട്രി ലെവല്‍ വേരിയന്റില്‍ 51kWh (നെറ്റ്) ബാറ്ററി പായ്ക്കായിരുന്നു ഉണ്ടായിരുന്നത്.

Ads by Google
Ads by Google
TRENDING NOW