-->
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഓല ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ ട1 ജെന്‍ 3 സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോയുടെ ഡെലിവറി ഇന്ത്യയിലുടനീളം ആരംഭിച്ചതായി കമ്പനി ശനിയാഴ്ച പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഓല മൂന്നാം തലമുറ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്. സ്‌കൂട്ടറുകളുടെ ലോഞ്ച് ചടങ്ങില്‍ ഡെലിവറികള്‍ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് ബ്രാന്‍ഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പാലിക്കാനായില്ല. പുതുതായി അവതരിപ്പിച്ച ട1 പ്രോ +, ട1 X , ട1 X+ എന്നിവയടക്കം ആകെ എട്ട് സ്‌കൂട്ടറുകളാണ് അവതരിപ്പിച്ചത്. ഈ മോഡലുകള്‍ വ്യത്യസ്ത ബാറ്ററി വലുപ്പങ്ങളില്‍ ലഭ്യമാകും.
ട1 ജെന്‍ 3 പോര്‍ട്ട്‌ഫോളിയോ ഓല ഇലക്ട്രിക് എക്സ്പീരിയന്‍സ് സെന്ററുകളുടെ വിപുലമായ ശൃംഖലയിലൂടെയും നേരിട്ടുള്ള ഹോം ഡെലിവറി സേവനങ്ങളിലൂടെയും വിതരണം ചെയ്യുന്നുണ്ടെന്ന് ഓല എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറയുന്നു. ട1 X+ (4kWh), ട1 X (4kWh, 3kWh, 2kWh) എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ട1 X ജെന്‍ 3 ലഭ്യമാണ്. 79,999 രൂപ വില വരുന്ന ട1 X (2kWh) മോഡലിലൂടെയാണ് ഓല ട1 ജെന്‍ 3 റേഞ്ച് ആരംഭിക്കുന്നത്. ടോപ് സ്പെക് ട1 പ്രോ+ 5.3kWh മോഡലിന് 1,69,999 രൂപ വരെയാണ് വില. രണ്ടാം തലമുറ പതിപ്പിനെ അപേക്ഷിച്ച് ജെന്‍ 3 പ്ലാറ്റ്‌ഫോം പീക്ക് പവറും റേഞ്ചും 20% വര്‍ധിക്കുകയും ചെലവ് 11% കുറയുകയും ചെയ്തുവെന്ന് കമ്പനി അവകാശപ്പെടുന്നു.
ഓല ജെന്‍ 3 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ട1 X 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. പീക്ക് പവര്‍ 7 kW ആയി ഉയര്‍ന്നിട്ടുണ്ട്. മണിക്കൂറി 123 കിലോമീറ്ററാണ് പരമാവധി വേഗത. IDC റേഞ്ച് ഫുള്‍ചാര്‍ജില്‍ 242 കിലോമീറ്റര്‍ വരെയാണ് പറയുന്നത്. ഓലട1 X+ ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പാള്‍ 11 kW പീക്ക് പവറും 125 kmph ടോപ് സ്പീഡും ഉണ്ട്. ഫുള്‍ചാര്‍ജില്‍ 242 കിലോമീറ്റര്‍ വരെയാണ് IDC റേഞ്ച്. സിംഗിള്‍-ചാനല്‍ എബിഎസ്, ഫിസിക്കല്‍ കീ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയ്ക്കൊപ്പം സ്‌കൂട്ടറില്‍ പുതിയ നിറങ്ങളും നല്‍കിയിട്ടുണ്ട്.
242 കിലോമീറ്റര്‍ വരെ IDC റേഞ്ചുള്ള 3 kWh, 4 kWh ബാറ്ററി പായ്ക്കുകളുമായാണ് ഓല ട1 പ്രോ വരുന്നത്. ഈ സ്‌കൂട്ടറിന്റെയും പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനി ഏറ്റവും പുതുതായി അവതരിപ്പിച്ച മുന്‍നിര മോഡലാണ് ട1 പ്രോ+. 5.3 kWh, 4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇത് വാങ്ങാം. 5.1 kWh ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്ററാണ് IDC റേഞ്ച് പറയുന്നത്. സ്‌കൂട്ടറില്‍ ഓല പുതിയ നിറങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇതിന് ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, റിം ഡെക്കലുകള്‍, ഒരു ഡൈ-കാസ്റ്റ് ഗ്രാബ് ഹാന്‍ഡില്‍, ഒരു ടു-ടോണ്‍ സീറ്റ് എന്നിവ ലഭിക്കുന്നു. 141 kmph പരമാവധി വേഗത സമ്മാനിക്കുന്ന 13 kW മോട്ടോര്‍ എന്നിവയുണ്ട്.