-->
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് കീര്‍ത്തി സുരേഷ്. ദുബായ് യാത്രയ്ക്കിടെ ഗ്ലോബല്‍ വില്ലേജില്‍ നിന്നുളള രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ കീര്‍ത്തി. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ടര്‍ക്കിഷ് ഐസ്‌ക്രീം സ്റ്റാളില്‍ നിന്നുളള വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിട്ടുളളത്.
ഒരു കോലിന്റെ അറ്റത്ത് ഐസ്‌ക്രീം വച്ച് കൈയില്‍ തരാതെ കളിപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഐസ്‌ക്രീം വാങ്ങിച്ചിട്ട്, പണം കൊടുക്കുമ്പോള്‍ അവര്‍ ചെയ്തതു പോലെ അങ്ങോട്ടും ഇങ്ങോട്ടും തെന്നിമാറുന്ന കീര്‍ത്തിയെ വീഡിയോയില്‍ കാണാം. പിന്നീട് കീര്‍ത്തിയുടെ കൈ പിടിച്ച് പണം വാങ്ങിയെടുക്കുന്നു. അവസാനം എല്ലാവരും ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.