Friday, March 20, 2026 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 01.58 PM

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

petition, file, supreme, court, case, judge, yashwant, varma

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ യശ്വന്ത് വര്‍മ്മയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ജുഡീഷ്യല്‍ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം സംഭവത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്. പണം കണ്ടെത്തിയ മുറി തുറന്നു കിടക്കുകയായിരുന്നു എന്നാണ് യശ്വന്ത് വര്‍മ്മയുടെ വിശദീകരണം. എന്നാല്‍ മുറി പൂട്ടിയാണ് കിടന്നതെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി ഉടന്‍ നടപടികള്‍ ആരംഭിക്കും.

Ads by Google
Ads by Google
TRENDING NOW