Friday, March 20, 2026 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 10.29 AM

എസ്എസ്എല്‍സി പരീക്ഷയില്‍ ക്രമക്കേട് എന്ന് പരാതി: ഡ്യൂട്ടിയില്ലാത്ത അധ്യാപകരും കുട്ടികളെ സഹായിക്കാന്‍ സ്‌കൂളിലെത്തുന്നു

sslc, exam, conduct, irregularity

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് എന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാന്‍ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്‌കൂളില്‍ എത്തുന്നു. കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് എസ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. A+ കുറയാന്‍ സാധ്യതയെന്ന് ഗ്രൂപ്പില്‍ മെസേജ് വന്നിട്ടുണ്ട്. പരാതിക്ക് പിന്നാലെ സ്‌കൂളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. ക്രമക്കേട് നടന്നതില്‍ അന്വേഷം ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഡിഡിഇ പോലീസ് ഇന്റലിജന്‍സ് പരിശോധനയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW