Saturday, March 14, 2026 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 07.57 AM

ആശമാരുടെ കൂട്ടഉപവാസം ഇന്ന് ; സമരക്കാര്‍ക്ക് പിന്തുണയുമായി വീടുകളിലും ഉപവാസം

uploads/news/2025/03/771561/asha-workers1.jpg

തിരുവനന്തപുരം: രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുമ്പോള്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യത്തില്‍ ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ആശാവര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ സമരപ്പന്തലില്‍ ഇന്ന് കൂട്ടഉപവാസം നടത്തും. ഇവര്‍ക്ക് പിന്തുണ നല്‍കി ആശാവര്‍ക്കര്‍മാര്‍ വീടുകളിലും ഉപവാസമിരിക്കും.

സമരത്തിന്റെ മൂന്നാംഘട്ടമായ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസം ഇരിക്കുന്നത്. നിരാഹാരസമരം ഇരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അനുമതി കിട്ടിയാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമെന്ന് വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് എ കെ ബാലന്‍ പ്രതികരിച്ചു.

സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവര്‍ക്കും എതിരല്ല. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ കേരളം നല്‍കുന്നുണ്ടെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW